BREAKING NEWS

’സ്കൂളിൽ ചേർക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ചു, ഓഗസ്റ്റ് അഞ്ചിന് ബലാത്സംഗം ചെയ്തു’; കോൺ​ഗ്രസ് എംഎൽഎയ്ക്കെതിരെ 14കാരിയുടെ പരാതി; പോസ്കോ കേസെടുത്തു; വൻ വിവാദം

· · 1 min read
Share: Copied!

റാഞ്ചി: ഝാർഖണ്ഡിൽ കോൺഗ്രസ് എംഎൽഎക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. എംഎൽഎയുടെ വസതിയിൽവച്ച് പീഡിപ്പിച്ചെന്ന പതിനാലുകാരിയുടെ പരാതിയിലാണ് നടപടി. സിംഡേഗ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഭൂഷൺ ബാരയ്ക്കെതിരെയാണ് കേസ്. ഓഗസ്റ്റ് അഞ്ചിനാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ ആരോപണം.

സ്കൂളിൽ ചേർക്കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലൈയിൽ എംഎൽഎയുടെ ഭാര്യയും സഹോദരിയും ചേർന്ന് തന്നെ സിംഡേഗയിൽനിന്ന് കൊണ്ടുവന്നതാണെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചിന് എംഎൽഎ തന്നെ ബലാത്സംഗം ചെയ്തെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ ആശുപത്രിയിലേക്കും മാറ്റി.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച ഭൂഷൺ ബാര, തന്റെ പ്രതിച്ഛായ തകർക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കമാണിതെന്ന് ആരോപിച്ചു. ജൂലൈയിൽ തന്റെ വീട്ടിൽനിന്ന് പോയ പെൺകുട്ടി നാലുമാസത്തിനുശേഷമാണ് ആരോപണവുമായി രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭവിച്ച സമയത്തുതന്നെ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയും തനിക്കെതിരെ നടപടിയുണ്ടാകുകയും ചെയ്യുമായിരുന്നു. പുറത്താക്കപ്പെട്ട ചില കോൺഗ്രസ് അംഗങ്ങളും പ്രതിപക്ഷവും ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിപ്പിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു.

ബാരയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ആദിവാസി പെൺകുട്ടികളുടെ അന്തസ്സും സുരക്ഷയും സംബന്ധിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസിന്റെ യഥാർഥ മുഖം ഈ സംഭവത്തിലൂടെ പുറത്തായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആദിത്യ സാഹു ആരോപിച്ചു.

എന്നാൽ, മറ്റുള്ളവർക്കെതിരെ വിരൽ ചൂണ്ടുന്നതിനു മുൻപ് ബിജെപി സ്വയം ആത്മപരിശോധന നടത്തണമെന്ന് ജാർഖണ്ഡ് കോൺഗ്രസ് മീഡിയ ഇൻ ചാർജ് രാകേഷ് സിൻഹ പ്രതികരിച്ചു. ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പാർട്ടി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്കിത ഭണ്ഡാരി കൊലക്കേസും എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് പൊതുചർച്ചകളിൽ ഉയർന്നുവന്ന വ്യക്തികളുടെ പേരുകളിലും ബിജെപി നിലപാട് വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026