BREAKING NEWS

സാധാരണക്കാരന് പെൻഷൻ കിട്ടുന്നത് എതിർക്കുന്നവരാണ് കോൺഗ്രസുകാർ, ക്ഷേമ പെൻഷൻ കൈക്കൂലി ആണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന കോൺഗ്രസ് നിലപാട് – എം സ്വരാജ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൈക്കൂലി ആണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്താവന കോൺഗ്രസിന്റെ നിലപാടെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. കോൺഗ്രസുകാർ സാധാരണക്കാരന് പെൻഷൻ കിട്ടുന്നത് എതിർക്കുന്നവരാണ്.മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തോടൊപ്പം ഒന്നിച്ച് ജാഥ നടത്തിയവരാണ് കോൺഗ്രസുകാരെന്നും എം സ്വരാജ് പറഞ്ഞു.

കർഷക തൊഴിലാളിക്ക് പെൻഷൻ കൊടുത്താൽ കള്ളുകുടിക്കും എന്ന് പറഞ്ഞവരാണ് കോൺഗ്രസെന്നും എം സ്വരാജ് പറഞ്ഞു. ഇപ്പോൾ പല കോൺഗ്രസ് നേതാക്കളും അങ്ങനെ പറയാറില്ല.പക്ഷേ കെ സി പഴയ നിലപാട് ആവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026