BREAKING NEWS

വീട്ടില്‍ക്കയറി ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 46കാരന് 37 വര്‍ഷം കഠിന തടവും 80000 പിഴയും

· · 1 min read
Share: Copied!

തിരുവനന്തപുരം: ഏഴ് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 46-കാരന് 37 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട പെരുംകുളം വില്ലേജിൽ കൊണ്ണിയൂർ ഉറിയാക്കോട് താന്നിമൂട് തെക്കുംകര വീട്ടിൽ റെജി സുരേഷിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വിനോദ് ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും, പിഴയൊടുക്കിയില്ലെങ്കിൽ എട്ടുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2020-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് സഹോദരനെ മീൻ പിടിക്കുന്നതിനായി പറഞ്ഞുവിട്ട ശേഷമാണ് പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത്.

തുടർന്ന് വീടിനകത്തും പുറത്തുമുള്ള വിറകുപുരയിൽ വെച്ചും കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ ഭയന്നിരുന്ന മകളോട് മാതാവ് വിവരം തിരക്കിയപ്പോഴാണ് പ്രതി വീട്ടിൽ വന്ന് ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. പ്രതി കുട്ടിയുടെ വീട്ടിലെത്തുന്നതും വീടിനടുത്തുള്ള വിറകുപുരയിൽ വെച്ച് പ്രതിയെയും കുട്ടിയെയും കണ്ടതായും സഹോദരൻ കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡോ. പ്രമോദ് കോടതിയിൽ ഹാജരായി.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും ആറ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിളപ്പിൽശാല ഇൻസ്പെക്ടർ സുരേഷ് കുമാർ, കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബു എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026
BREAKING NEWS
ഷാഫി പറമ്പിലിന് കൊറിയർ വഴി ഗർഭനിരോധന ഉറകൾ; ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്; പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’എന്ന കുറിപ്പും; ദൃശ്യങ്ങൾ പ്രചരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ; എസ്‌പിക്ക് പരാതി
28 Nov 2026