BREAKING NEWS

രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട ചടങ്ങിനെത്തിയ ബാലന്മാർക്ക് കിടക്കാൻ യാതൊരുവിധ സൗകര്യം ഒരുക്കിയില്ലെന്ന് പരാതി. കുട്ടികൾക്ക് കിടക്കുന്നതിന് സ്ഥലമോ, കുടിക്കാൻ നല്ല വെള്ളമോ ലഭ്യമാക്കിയില്ലെന്നാണ് പരാതി. സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപവുമാണ് 580 ഓളം കുട്ടികൾ കിടന്നത്.

ഈ ചടങ്ങുകൾക്കായി രക്ഷിതാക്കളിൽ നിന്നും 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിരുന്നു. അട്ടക്കുളങ്ങര സർക്കാർ സത്രം സ്‌കൂളിലാണ് കുട്ടികൾക്ക് സ്ഥലം ഒരുക്കിയത്. ഇവിടെ കിടക്കാൻ ക്ലാസ് മുറികൾ പോലും തുറന്ന് നൽകിയിട്ടില്ലെന്നും കടുത്ത വ്രതമെടുത്ത് എത്തുന്ന കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. ശുചിമുറിക്ക് സമീപം നിലത്താണ് കുട്ടികൾ കിടന്നത്.

നിലത്ത് കിടന്നതിനാൽ കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായും ആരോപണമുണ്ട്. കുട്ടികൾക്ക് വയ്യെന്ന് അറിയിച്ചിട്ടും ക്ഷേത്ര ഭാരവാഹികൾ തിരിഞ്ഞുനോക്കിയില്ലെന്നും കുടിക്കാൻ ഒരുക്കിയ വെള്ളം പോലും വൃത്തിഹീനമാണെന്നും രക്ഷിതാവ് പറഞ്ഞു. ഇന്നലെയായിരുന്നു ആറ്റുകാൽ പൊങ്കാല സമർപ്പണം. രാവിലെ 9.15 ന് ചടങ്ങുകൾ ആരംഭിച്ച്, ഉച്ചയ്ക്ക് 2.15 നായിരുന്നു നിവേദ്യസമർപ്പണം.

അവാർഡിനായി സമർപ്പിക്കപ്പെട്ട സീരിയലുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തത്, സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്നതിന് ഒരു മാറ്റവും ഇല്ല, ഹാസ്യ പരിപാടികളാണെങ്കില്‍ വന്‍ അരോചകവും, രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026