BREAKING NEWS

അവാർഡിനായി സമർപ്പിക്കപ്പെട്ട സീരിയലുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തത്, സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്നതിന് ഒരു മാറ്റവും ഇല്ല, ഹാസ്യ പരിപാടികളാണെങ്കില്‍ വന്‍ അരോചകവും, രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി

· · 1 min read
Share: Copied!

തിരുവനന്തപുരം: 33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.  അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുൻപേ’ മികച്ച ടെലിവിഷൻ പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ പരമ്പരയിലെ അഭിനയത്തിന് കൃഷ്ണചന്ദ്രൻ മികച്ച നടനായും ശ്രീധന്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മലയാളം ടെലിവിഷൻ മേഖലയിലെ ക്രിയാത്മകതയിൽ വലിയ ഇടിവുണ്ടാകുന്നതായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി വിമർശനം ഉന്നയിക്കുകയും ചെയ്തു.

കഥാ വിഭാ​ഗത്തിൽ ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ട 81 എൻട്രികളിൽ ഭൂരിഭാഗവും നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ജൂറി വിലയിരുത്തി. സീരിയലുകളെ അപേക്ഷിച്ച് ടെലിഫിലിമുകൾ ഭേദപ്പെട്ട നിലവാരം പുലർത്തി. എന്നാൽ, സീരിയലുകൾ ആവർത്തിച്ചു മടുത്ത പ്രമേയങ്ങളിലാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന പഴയ പ്രവണത തന്നെ തുടരുന്നു. മിക്ക പരമ്പരകളും അന്യഭാഷാ സീരിയലുകളുടെ അനുവർത്തനങ്ങളായിരുന്നു. സംഗീതത്തിന്റെ കാര്യത്തിലും മൗലികതയില്ലെന്നും ‘സ്റ്റോക്ക് മ്യൂസിക്’ രീതി ഒഴിവാക്കി പുതിയ പരീക്ഷണങ്ങൾ നടത്തണമെന്നും ജൂറി നിർദ്ദേശിച്ചു. ഹാസ്യ പരിപാടികൾ പൊതുവെ അരോചകമാണെന്ന് ജൂറി നിരീക്ഷിച്ചു. കുട്ടികളെ വെച്ച് ചിത്രീകരിക്കുന്നത് കൊണ്ടുമാത്രം ചിത്രം കുട്ടികളുടെ ഹ്രസ്വചിത്രമാകുന്നില്ല. പല ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ലെന്നും ജൂറി വ്യക്തമാക്കി. കഥേതര വിഭാഗത്തിൽ ലഭിച്ച 140 എൻട്രികളിൽ 15 പുരസ്കാരങ്ങളും മൂന്ന് പ്രത്യേക പരാമർശങ്ങളും നൽകി.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026