Uncategorized

ക്ഷണിക്കാതിരുന്നത് നേതാക്കൾ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലം? ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കി, രാജീവ് ചന്ദ്രശേഖറിനെതിരെ അമർഷം പുകയുന്നു

· · 1 min read
Share: Copied!

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് മുൻ അധ്യക്ഷൻമാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതിൽ അതൃപ്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു കഴിഞ്ഞ ദിവസം തൃശൂരിൽ നടന്നത്. ഇതിലേക്കു മുൻ അധ്യക്ഷൻമാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ക്ഷണിക്കാതിരുന്നതാണ് അത‍ൃപ്തിക്കു കാരണം. മാത്രമല്ല അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് നേതാക്കൾക്കുള്ളിലെ പരാതി.  അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം.

അതേസമയം മുതിർന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കൾ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചന. കെ സുരേന്ദ്രന്റെയും മുരളീധരന്റെയും ഗ്രൂപ്പിലുള്ള നേതാക്കളോടും സമാന സമീപനമെന്നാണ് പരാതി. സംസ്ഥാനത്തെ ഭാരവാഹി പട്ടികയിൽ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും സൂചനയുണ്ട്. എന്നാൽ യോഗത്തിൽ മുൻ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനം രാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളിൽ സംസാരിക്കുകയും ചെയ്തു.

പക്ഷെ തൃശ്ശൂരിൽ നടന്നത് ബിജെപി ജില്ലാ അധ്യക്ഷന്മാരുടെ റിപ്പോർട്ടിംഗ് മാത്രമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ഈ മാസം 30 ന് നടക്കുന്ന കോർകമ്മിറ്റിയിൽ മുഴുവൻ നേതാക്കളും പങ്കെടുക്കുമെന്നും ഇന്നലത്തെ യോഗത്തിൽ ക്ഷണിക്കപ്പെട്ടവർ മാത്രമാണ് പങ്കെടുക്കുന്നതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചുമതലയിലും മുതിർന്ന നേതാക്കളെ അവഗണിച്ചതിൽ ബിജെപിയിൽ കടുത്ത അമർഷമുണ്ട്.

അത്രമേൽ വൈകാരികം, ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയുമടക്കം കൂട്ട ശവസംസ്കാര ചടങ്ങ്

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026