BREAKING NEWS

പൗരത്വത്തിന് മുമ്പ് വോട്ടർപട്ടികയിൽ പേരു ചേർത്തെന്ന പരാതി; സോണിയ ഗാന്ധിക്കെതിരായ ഹർജി വീണ്ടും പരിഗണിക്കാൻ കോടതി; ‘സോണിയക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് യുക്തിരഹിതവും നിയമവിരുദ്ധവും‘

· · 1 min read
Share: Copied!

ന്യൂഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ ഹർജിയിൽ വീണ്ടും പരിശോധനയ്ക്ക് ഉത്തരവ്. സോണിയ ഗാന്ധിക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഡൽഹി ദ്വാരക കോടതി റദ്ദാക്കി.

വിഷയത്തിൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായ പിഴവുകളുള്ളതാണെന്ന് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ നിരീക്ഷിച്ചു. പരാതി തള്ളിയതിന്റെ കാരണങ്ങൾ വിശദമായി വ്യക്തമാക്കിയിട്ടില്ലെന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വാദം കേൾക്കുകയോ പൊലീസ് സ്റ്റേഷനിൽനിന്ന് സ്ഥിതിവിവര റിപ്പോർട്ട് തേടുകയോ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സോണിയ ഗാന്ധിയുടെ പേര് 1980ലെ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നുവെന്നും അവർ 1983ലാണ് ഇന്ത്യൻ പൗരത്വം നേടിയതെന്നുമാണ് ഹർജിക്കാരന്റെ ആരോപണം. ഈ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ആരോപണങ്ങൾ ശരിയാണെന്ന് കോടതി കണ്ടെത്തിയെന്നല്ല, മറിച്ച് ഹർജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് വീണ്ടും പരിശോധിക്കണമെന്നാണ് പുതിയ ഉത്തരവ്.

വിഷയം വീണ്ടും മജിസ്‌ട്രേറ്റ് കോടതിയിലേക്ക് അയച്ച കോടതി, പരാതിയിൽ പുതിയതായി വാദം കേട്ട് കാരണസഹിതമായ ഉത്തരവ് പുറപ്പെടുവിക്കാനും നിർദേശിച്ചു. കേസ് സെപ്റ്റംബർ 29ന് വീണ്ടും പരിഗണിക്കും.

യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരെ അപമാനിക്കുന്നു, നേരത്തെ പ്രഖ്യാപിച്ച അടിയന്തര സഹായം പോലും ഇതുവരെ നല്‍കിയിട്ടില്ല, വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണം- പിണറായി വിജയന്‍

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026