BREAKING NEWS

പണി വീണ്ടുമെത്തി…എന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു, കുടുംബ ജീവിതം തകർത്തു, വലിയ മാനനഷ്ടം ഉണ്ടായി!! . രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണം… പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി, തനിക്ക് ആത്മവിശ്വാസമുണ്ട്, സത്യം വിജയിക്കും- രാഹുൽ മാങ്കൂട്ടത്തിൽ

· · 1 min read
Share: Copied!

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പരാതി. രാഹുലിനെതിരെ പരാതിക്കാരിയുടെ ഭർത്താവാണ് രം​ഗത്ത് രം​ഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. താനാണു ശരിക്കും ഇരയെന്നും ഇയാൾ പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാൾ പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പരാതിയില്ഡ ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

രാഹുലുമായുള്ള വിവാദം തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം ലൈം​ഗിക പീഡനക്കേസ് ഏറെ ചർച്ചയായപ്പോഴും വെട്ടത്തെത്താതിരുന്ന യുവതിയുടെ ഭർത്താവാണ് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. താനാണ് ശരിക്കും ഇര, അച്ഛനും അമ്മയുടെയും ഏക മകനായതിനാൽ അവരുടെ കാര്യങ്ങൾ നോക്കാനായി പാലക്കാട്ടേക്ക് വരികയും താമസിക്കുകയും ചെയ്യേണ്ടിവന്നിരുന്നുവെന്നും ഇയാൾ പറയുന്നു.

ഇതിനിടെ ബലാത്സം​ഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുൽ പറഞ്ഞു. യുവതി നൽകിയ ലൈംഗികപീഡന പരാതിയിലും മറ്റൊരു യുവതി നൽകിയ ബലാത്സംഗ പരാതിയിലും രാഹുൽ മാങ്കൂട്ടത്തിലിന് നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപെടുത്തിയത് വെട്ടിതൈച്ച് കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയ അടിവസ്ത്രം!! കേസ് ആന്റണി രാജുവിലേക്ക് തിരിച്ചു വിട്ടത് സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ടു നൽകിയ തൊണ്ടി രജിസ്റ്റർ, കേസ് വീണ്ടും തുറപ്പിച്ചത് ഇന്റർപോളിനു ലഭിച്ച ഒരു കത്ത്… എംഎൽഎയുടെ പേരുപോലും പരാമർശിച്ചിട്ടില്ല, പക്ഷെ ഒളിയമ്പുകൾ കൃത്യമായി കൊണ്ടു…

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026