BREAKING NEWS

പരീക്ഷയെഴുതാൻ ബൈക്കിൽ കോളേജിലേക്കു പോയ വിദ്യാർഥി ചരലിൽ തെന്നിമറി‍ഞ്ഞുവീണത് എതിർ ദിശയിൽ നിന്നുവന്ന ടോറസ് ലോറിക്കടിയിലേക്ക്, ലോറി ദേഹത്തുകൂടി കയറിയിറങ്ങി ദാരുണാന്ത്യം

· · 1 min read
Share: Copied!

പയ്യാവൂർ: പൈസക്കരിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഡി​ഗ്രി പരീക്ഷയെഴുതാൻ പൈസക്കരി ദേവമാതാ ആട്സ് ആൻഡ് സയൻസ് കോളേജിലേക്ക് ബൈക്കിൽ പോയ വിദ്യാർഥി ചരലിൽ തെന്നി തെറിച്ച് എതിർ ദിശയിൽ വന്ന ടോറസ് ലോറിക്കടിയിലേക്ക് പോവുകയായിരുന്നു. പൊന്മല തട്ടുകുന്നേൽ താമസിക്കുന്ന തേവാരിയിൽ വിൻസൺ- അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകൻ ആൽബിൻ ടി വിൽസൺ (19) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെ ബൈക്കിൽ കോളേജിലേക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടം. ലോറിയുടെ ടയറിനടിയിൽപ്പെട്ട വിദ്യാർഥിയേയും വലിച്ചുനിരക്കി കൊണ്ട് കുറച്ചുനീങ്ങിയ ശേഷമാണ് ലോറി നിന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ലോറി ആൽബിന്റെ ദേഹത്തുകൂടി കയറിയിറങ്ങി കാലുകൾ ശരീരത്തുനിന്ന് വേർപെട്ട നിലയിലായിരുന്നു. ലോറി പൊക്കിമാറ്റിയ ശേഷമാണ് ആൽബിനെ പുറത്തെടുത്തത്.  ദേവമാതാ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ്. സഹോദരൻ എബിനും ദേവമാതാ കോളേജ് വിദ്യാർഥിയാണ്.

സംസ്കാരം നാളെ രാവിലെ 10. 30 മണിക്ക് പൊന്മല സെന്റ് ജോസഫ് ദേവാലയത്തിൽ. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026