BREAKING NEWS

സുപ്രിംകോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും കൊടുത്തില്ല, സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനുള്ള കാരണങ്ങളൊന്നും ഇല്ല!! മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാം- ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി.

സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം സിഎംആർഎൽ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിഎംആർഎൽ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനുള്ള കാരണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡിവിഷിൻ ബെഞ്ചിന്റെ തീരുമാനം.

അതേസമയം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇസിഐആർ റജിസ്റ്റർ ചെയ്ത് തെളിവു ശേഖരണത്തിനായി നോട്ടിസ് അയയ്ക്കാൻ ഇ.ഡിക്ക് അധികാരമുണ്ടോ? ഷെ‍ഡ്യൂൾഡ് കുറ്റകൃത്യത്തെക്കുറിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ അന്വേഷിക്കാമോ തുടങ്ങി ഇ.ഡിയുടെ അധികാര പരിധിയെ ചോദ്യം ചെയ്തുകൊണ്ട് സിഎംആർഎൽ നൽകിയ അപ്പീലിലാണ് ഹൈക്കോടതി തീരുമാനമെടുത്തത്.

സിവിൽ നടപടികളുമായി ബന്ധപ്പെട്ട് ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇഡി വാദം ഹൈക്കോടതി അംഗീകരിച്ചത്.

പൊലീസിൽ വൻ അഴിച്ചുപണിയ്ക്കൊരുങ്ങി ആഭ്യന്തര വകുപ്പ്; 64 സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം, 212 പുതിയ സർക്കിളുകൾ രൂപീകരിക്കാൻ ശുപാർശ; ആയിരത്തിൽ താഴെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026