BREAKING NEWS

പൊലീസിൽ വൻ അഴിച്ചുപണിയ്ക്കൊരുങ്ങി ആഭ്യന്തര വകുപ്പ്; 64 സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം, 212 പുതിയ സർക്കിളുകൾ രൂപീകരിക്കാൻ ശുപാർശ; ആയിരത്തിൽ താഴെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തിൽ വ്യാപകമായ ഘടനാപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിലവിലുള്ള 480-ലേറെ പൊലീസ് സ്റ്റേഷനുകളിൽ നടപ്പാക്കിയ എസ്എച്ച്ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) സംവിധാനം പുനഃസംഘടിപ്പിച്ച് 64 സ്റ്റേഷനുകളിൽ മാത്രം നിലനിർത്തണമെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാർശ.

സംസ്ഥാനത്തെ ബാക്കി സ്റ്റേഷനുകൾ സർക്കിൾ അടിസ്ഥാനത്തിലുള്ള സംവിധാനത്തിലേക്ക് മാറ്റാനും 212 പുതിയ സർക്കിളുകൾ രൂപീകരിക്കാനുമാണ് നിർദേശം. ഓരോ ജില്ലാ പൊലീസ് മേധാവികളുമായും നടത്തിയ വിശദമായ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി ഇൻസ്പെക്ടർമാരെ നിയമിച്ച് എസ്എച്ച്ഒ സംവിധാനം വ്യാപകമായി നടപ്പാക്കിയത്. സംസ്ഥാനത്തെ 480 സ്റ്റേഷനുകളിലായിരുന്നു ഈ സംവിധാനം നിലവിൽ വന്നത്. എന്നാൽ, ഈ ക്രമീകരണം പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്ന വിലയിരുത്തലാണ് രണ്ട് വർഷം മുൻപ് ഡിജിപി നിയോഗിച്ച സമിതി നടത്തിയത്.

തുടർന്നാണ് വിഷയത്തിൽ വീണ്ടും പഠനം നടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. ക്രമസമാധാന സാഹചര്യം, രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം, സ്റ്റേഷനുകളുടെ പ്രവർത്തനഭാരം എന്നിവ വിലയിരുത്തിയാണ് പുതിയ ശുപാർശകൾ മുന്നോട്ടുവെച്ചിരിക്കുന്നത്.

ചില സർക്കിളുകൾക്ക് കീഴിൽ രണ്ടോ മൂന്നോ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്താനാണ് നിർദേശം. ഇതോടെ പ്രധാന നഗര സ്റ്റേഷനുകളും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളും ഒഴികെയുള്ള പല സ്റ്റേഷനുകളുടെയും ചുമതല ഒരു ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലാകും.

പുതിയ സംവിധാനം നിലവിൽ വന്നാൽ വർഷത്തിൽ ആയിരത്തിൽ താഴെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് കൈമാറും. ഇതിലൂടെ ഒഴിവാകുന്ന സർക്കിൾ ഇൻസ്പെക്ടർമാരെ സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ കേസുകൾ, പ്രത്യേക അന്വേഷണ വിഭാഗങ്ങൾ തുടങ്ങിയ മേഖലകളിൽ വിന്യസിക്കാനാണ് നിർദേശം.

പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ആഭ്യന്തര വകുപ്പിൽ നടപ്പാക്കാനൊരുങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട ഭരണപരിഷ്കാരങ്ങളിലൊന്നായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുത്താൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനരീതിയിലും ഉദ്യോഗസ്ഥ വിന്യാസത്തിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും.

‘ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നത്’; മിഠായി വിതരണ വിവാദത്തിൽ മന്ത്രി കെഎ തുളസി; ‘ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു; ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് “സംസ്ക്കാരം” പഠിക്കേണ്ട ഗതികേട് ഇല്ല‘- വി മുരളീധരൻ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026