BREAKING NEWS

വീണയുടെ ആരോ​ഗ്യപ്രശ്നങ്ങൾ വിലപ്പോയില്ല, ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി സമൻസ്!! ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎലുമായി ബന്ധപ്പെട്ട് നടന്നു- എസ്എഫ്ഐഒ കണ്ടെത്തൽ

· · 1 min read
Share: Copied!

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് വീണ്ടും ഹാജരാകാൻ കാണിച്ച് ഇ.ഡി. സമൻസ് അയച്ചു. ബുധനാഴ്ച ഹാജരാകണം എന്നാണ് നിർദേശം. ആരോഗ്യപ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചിരുന്നു.

അതുപോലെ അധികൃതർ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നും കാണിച്ച് വീണ ഇഡിയെ അറിയിച്ചിരുന്നു. എന്നാൽ, അതുപോരാ, വീണ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇ.ഡി.

അതേസമയം വീണയെ ചോദ്യംചെയ്തതിനുശേഷം സിഎംആർഎൽ അധികൃതരിലേക്ക് കടക്കാനാണ് ഇഡി നീക്കം. കരിമണൽ കമ്പനിയിൽനിന്ന് എന്തിന് പണം ലഭിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎലുമായി ബന്ധപ്പെട്ട് നടന്നെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ. കമ്പനിയിൽനിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽനിന്ന് 50 ലക്ഷം വായ്പയും ലഭിച്ചു. നേരത്തേ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. എക്സാലോജിക്കും കരിമണൽ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇഡിക്കു കൈമാറാൻ നേരത്തേ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

ഒരു വീട്ടിൽ നിന്നും മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 20 പാമ്പിൻ കുഞ്ഞുങ്ങൾ !! തൃശ്ശൂര്‍ പൂങ്കുന്നത്താണ് സംഭവം; പിടിച്ചതൊക്കെയും മലമ്പാമ്പുകൾ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026