BREAKING NEWS

‘വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയും അതിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്യുന്നവർ തക്കംപാർത്തിരിക്കുന്ന കാലമാണിത്; അതിനെയൊക്ക അവ​ഗണിച്ച് ജാതിമത വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒന്നിച്ച് നിൽക്കേണം’: ഓണാശംസ നേർന്ന് മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജാതി മത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ആശംസ നേർന്നുകൊണ്ടുള്ള സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതിജീവനത്തിന് പ്രേരണ നൽകുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധിഘട്ടങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങളിൽനിന്ന് കേരളം പൂർണമായി മുക്തമായിട്ടില്ല. എന്നാൽ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ഓരോ ആഘോഷങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിലക്കയറ്റമില്ലാത്ത ഓണാഘോഷം ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സന്തോഷവും മുന്നോട്ടുള്ള യാത്രയ്ക്ക് ആവശ്യമായ കരുത്തും പകരുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും മുഖ്യമന്ത്രി ആശംസിച്ചു.

സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയും അതിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്യുന്നവർ തക്കംപാർത്തിരിക്കുന്ന കാലമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ ജാതിമത വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. അതുതന്നെയാണ് ഓണാഘോഷം നൽകുന്ന പ്രധാന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ഓണം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

‘പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ല, ആ പറഞ്ഞതിന് അത്രയേ കണക്കാക്കേണ്ടതുള്ളൂ, വയനാട് വിഷയം തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ ചർച്ചയാക്കിയോ അവിടെയെല്ലാം യുഡിഎഫ് വിജയിച്ചു’- ചിന്തയ്ക്ക് മറുപടിയുമായി വീണ്ടും ഒ ജെ ജനീഷ്

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026