BREAKING NEWS

കുട്ടികളുടെ ബാഗ് പരിശോധിക്കാനും നിരീക്ഷിക്കാനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; വ്യാജപരാതിയില്‍ കുടുക്കുമെന്ന ഭയംവേണ്ടാ..; ലഹരി വില്പന അറിയിക്കുന്നവരുടെ വിവരം ചോർത്തിയാൽ ആ ഉദ്യോഗസ്ഥന്‍ പിന്നെ സര്‍വീസിലുണ്ടാകില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: കുട്ടികളെ നിരീക്ഷിക്കാനും സംശയം തോന്നുകയാണെങ്കില്‍ അവരുടെ ബാഗ് പരിശോധിക്കാനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ചെയ്യാന്‍ അധികാരപ്പെട്ടവരാണ് അധ്യാപകര്‍. വ്യാജപരാതിയില്‍ കുടുക്കുമെന്ന ഭയംവേണ്ടാ. ഒരു സമിതിയും ഇക്കാര്യത്തില്‍ നിങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെയും ‘നോ ടു ഡ്രഗ്സ്’ അഞ്ചാംഘട്ടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലഹരിയെപ്പറ്റി വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരം ചോര്‍ത്തിയാല്‍ ആ ഉദ്യോഗസ്ഥന്‍ പിന്നെ സര്‍വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി. സിന്തറ്റിക് ലഹരി ഉപയോഗത്തിലേക്കു പുതുതലമുറയില്‍ ചിലരെത്തിയെന്നത് ആശങ്കാജനകമാണ്. കുറഞ്ഞ അളവില്‍പ്പോലും മാരക പ്രത്യാഘാതം ഉണ്ടാക്കുന്നവയാണിവ. ഇതു ഭാവിതലമുറയെ ഇല്ലാതാക്കുകയാണ്.

ലഹരിമാഫിയ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിടുന്നുണ്ട്. സാമൂഹികമാധ്യമങ്ങളും ലഹരിമാഫിയയുടെ വിപണനകേന്ദ്രങ്ങളാകുന്നു. വീട്ടില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും സ്‌നേഹവും പുറമേനിന്നു ലഭിക്കുന്നുവെന്നുതോന്നുമ്പോള്‍ കുട്ടികളില്‍ ചിലര്‍ കെണിയില്‍ വീഴുകയാണ്. ഇതു സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചുതന്നെ അവരെ വലയിലാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരെ തകര്‍ക്കാനാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമ്പൂര്‍ണ ലഹരിവിമുക്ത കുടുംബം, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ ഉദ്ഘാടനം, ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന പത്ത് ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനം തുടങ്ങിയവയും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ബങ്കറിൽ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടത്.., കണ്ണിൽ പെട്ടിരുന്നെങ്കിൽ ഖമനയിയെ ഇല്ലാതാക്കുമായിരുന്നു; കമാൻഡർമാർ ഉൾപ്പെടെയുള്ളവരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചതിനാൽ പദ്ധതി നടപ്പായില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026