BREAKING NEWS

കെ. സുധാകരനെ പ്രശംസിച്ചും ജി. സുധാകരനെ വിമർശിച്ചും പിണറായി; ‘ കാണിച്ചത് ചെറ്റത്തരമാണ് , വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’

· · 1 min read
Share: Copied!

തിരുവനന്തപുരം∙ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെസ്വതന്ത്രനായി ജനവിധി തേടാനൊരുങ്ങിയിരിക്കുന്ന സിപിഎം മുൻ‍ നേതാവ് ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്.അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിരവധിപേർ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളിൽനിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരൻ കരുതുന്നത്. പാർട്ടിക്ക് എല്ലാവരും സമൻമാരാണ്.

കോൺഗ്രസ് നേതാവ് കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടിയെടുത്തത്. അതിന്റെ അവസാനത്തിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാർ‍ട്ടിക്കാരൻ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. അങ്ങനെ നോക്കിയാൽ ജി.സുധാകരൻ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചത്; പിണറായി വിജയൻ വിമർശിച്ചു. വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്. പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ കള‍ഞ്ഞു കുളിച്ചു. ഗൂഢാലോചന നടത്തി കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായി മാറിയെന്നാൽ എത്ര വലിയ പാതകമാണത്.

പാർട്ടി വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. സഖാക്കളിൽ പാർട്ടിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. ഉറച്ച പാർട്ടിക്കാരനായിരുന്നു ജി.സുധാകരൻ. മറ്റൊരു തരത്തിൽ കാര്യങ്ങൾ വളരുമെന്ന് പാർട്ടി പ്രതീക്ഷിച്ചില്ല. സാധാരണ രീതിയിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലല്ലോ? പക്ഷേ മുൻപേ ഇതിനുവേണ്ടി കളമൊരുക്കുകയായിരുന്നു. അതാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. അല്ലാതെ പെട്ടെന്ന് സംഭവിക്കുന്നതല്ലല്ലോ? സുധാകരനെ അനുനയിപ്പിക്കാൻ താൻ വിളിച്ചിരുന്നതായും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറ‍ഞ്ഞു.

‘കേരള നിയമസഭയിൽ ആദ്യമായി അപ്പനേയും മോനേയും ഒരുമിച്ച് കാണാം!! എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർഥികൾ തമ്മിൽ മത്സരിക്കുക മൂന്നാം സ്ഥാനത്തിന് വേണ്ടി, അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണ്, പരസ്യമായി ക്ഷമ ചോദിക്കുന്നു’… കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ മാപ്പ് ചോദിച്ച് പിസി ജോർജ്

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026