BREAKING NEWS

‘ഞങ്ങൾക്ക് വേണ്ടത് സഹായമല്ല, നഷ്ടപരിഹാരം, നിങ്ങളൊക്കെയാ ഈ ദുരവസ്ഥയ്ക്ക് കാരണം‘; ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കെതിരെ നേപ്പാൾ

· · 1 min read
Share: Copied!

കഠ്മണ്ഡു: നേപ്പാളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത മിന്നൽ പ്രളയത്തിൽ വിവിധ രാജ്യങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്നാണ് നേപ്പാളിന്റെ ആവശ്യം. അയൽരാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവയ്ക്കൊപ്പം അമേരിക്കയെയും നേപ്പാൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ നേപ്പാൾ പ്രധാനമന്ത്രി നഷ്ടപരിഹാര ആവശ്യം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് യു.എന്നിനെ സമീപിക്കുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളിൽനിന്ന് കരകയറാൻ നേപ്പാളിന് കുറഞ്ഞത് അഞ്ച് ബില്യൺ ഡോളറെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ നേപ്പാൾ പ്രധാനമന്ത്രി പങ്കെടുക്കും.

കഴിഞ്ഞ ബുധനാഴ്ച നേപ്പാൾ ചൈന അതിർത്തിക്കടുത്തുണ്ടായ മിന്നൽ പ്രളയത്തിൽ 1,127 പേർ മരിക്കുകയും 3,900 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ‘ഹിമാലയൻ സൂനാമി’ എന്നാണ് നേപ്പാൾ മിന്നൽ പ്രളയത്തെ വിശേഷിപ്പിക്കുന്നത്. റസുവ, നുവാക്കോട്ട്, ധാഡിങ് ജില്ലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്.

അതിനിടെ, അതിർത്തി പ്രദേശത്തെ ചൈനയുടെ നിർമാണ പ്രവർത്തനങ്ങളാണ് ദുർബലമായ ഹിമാലയൻ മേഖലയിൽ പ്രകൃതിക്ക് നാശമുണ്ടാക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

‘കാന്തപുരമായാലും ഏതു മൗലവിയായാലും ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല, പുരുഷന്മാരെയാണ്; യുദ്ധത്തിനിറങ്ങിയ ചരിത്രമാണ് മുസ്ലിം സ്ത്രീകൾക്കുള്ളത്, ഇന്ന് ഏറ്റവും കൂടുതൽ അടിമത്തം അനുഭവിക്കുന്നത് അവരാണ്’;-പാലോളി മുഹമ്മദ് കുട്ടി

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026