BREAKING NEWS

ജോ​യി​ൻറ് കൗ​ൺ​സി​ൽ നേ​താ​വിന്റെ മാനസിക പീഡനം, ​വനി​താ ക​മ്മീ​ഷ​ൻ സി​റ്റിങ്ങിനിടെ മോശമായി ചിത്രീകരിച്ചു, കളക്റ്ററേറ്റിൽ ജീവനക്കാരി കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മിച്ചു

· · 1 min read
Share: Copied!

വ​യ​നാ​ട്: സ​ഹ​പ്ര​വ​ർ​ത്ത​ക​ൻറെ മാനസിക പീഡനത്തിൽ ക​ള​ക്ട​റേ​റ്റി​ലെ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ഇവിടെ ക്ലാ​ർ​ക്കാ​യ ജീ​വ​ന​ക്കാ​രി​യാ​ണ് ഓ​ഫീ​സ് ശു​ചി​മു​റി​യി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഓ​ഫീ​സി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻറെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.

പുറത്തിറങ്ങാതെ വന്നതോടെ ജീവനക്കാരുപോയി നോക്കിയതോടെയാണ് കൈഞരമ്പു മുറിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടനെ തന്നെയുവതിയെ കൈനാട്ടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത: അഫാന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്, അമ്മുമ്മയെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ്, കട്ടിലില്‍ നിന്ന് വീണുവെന്ന് പറഞ്ഞ മാതാവ് മൊഴി മാറ്റിപ്പറയുമോ എന്ന് ഇന്നറിയാം…

ജോ​യി​ൻറ് കൗ​ൺ​സി​ൽ നേ​താ​വ് പ്ര​ജി​ത്ത് തന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണു പ​രാ​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി ഇ​ൻറേ​ണ​ൽ കം​പ്ലൈ​ൻറ് ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി നി​ല​നി​ൽ​ക്കെ യു​വ​തി​യെ ക്ര​മ​വി​രു​ദ്ധ​മാ​യി സ്ഥ​ലം​മാ​റ്റി എ​ന്നാ​ണ് ആ​രോ​പ​ണമുണ്ട്. പിന്നീട് ഇയാളെ സ്ഥലം മാറ്റാൻ ഉത്തരവുണ്ടായെങ്കിലും ഉത്തരവിറങ്ങാൻ വൈകിയതോടെ ഇയാൾ സ്റ്റേ ഓഡർ വാങ്ങുകയായിരുന്നു.

‘ഞാൻ എന്റെ വീട്ടിൽ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്, മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിച്ചല്ല സിനിമ തിരഞ്ഞെടുക്കുന്നത്, അഭിനയം എന്റെ തൊഴിൽ, പട്ടികൾ കുരയ്ക്കും’- നിളാ നമ്പ്യാർ സീരിസിനെക്കുറിച്ച് അലൻസിയർ

പിന്നീടാണ് യുവതി വനിതാ കമ്മിഷനെ സമീപിച്ചത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ഈ ​സി​റ്റിം​ഗി​ലും ജീ​വ​ന​ക്കാ​രി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക പ​റ​ഞ്ഞു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​മെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നു. യു​വ​തി​യെ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026