കോഴിക്കോട്: താമരശ്ശേരി ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. രാവിലെ വീട്ടിൽ നിന്നും യൂണിഫോമിൽ സ്‌കൂളിലേക്ക് പുറപ്പെട്ടെങ്കിലും കുട്ടി ക്ലാസിൽ എത്തിയില്ല. കുട്ടിയെ കാണാതായതോടെ അധ്യാപിക വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്.
അതേസമയം സ്‌കൂളിന് അടുത്ത പ്രദേശത്തെ പറമ്പിൽ കുട്ടിയുടെ സ്‌കൂൾ യൂണിഫോം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്‌കൂളിലെ +2 വിദ്യാർത്ഥിയായ ആൺകുട്ടിക്കൊപ്പം വിദ്യാർത്ഥി ബൈക്കിൽ പോകുന്ന ചിത്രം രക്ഷിതാക്കൾക്ക് ലഭിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വയനാട് വഴി കർണാടകയിലേക്ക് കടന്നതായാണ് വിവരം. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

















































