BREAKING NEWS

ഒരു രൂപയുടെ നോട്ടുമായി വന്നാല്‍ ഒരു ഷൂ ഫ്രീ… പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടയ്ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം, ഒടുവില്‍ തിക്കും തിരക്കും ലാത്തിച്ചാര്‍ജും, ഓഫര്‍ കൊടുത്ത് അങ്കലാപ്പിലായി കടയുടമകള്‍

· · 1 min read
Share: Copied!

കോഴിക്കോട്:    ഒരു രൂപയുടെ നോട്ടുമായി വന്നാല്‍ ഷൂ നല്‍കുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നില്‍ സംഘര്‍ഷം. വാഗ്ദാനം അറിഞ്ഞ് ആളുകള്‍ പുലര്‍ച്ചെ മുതല്‍ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നല്‍കിയത്. നിരവധി പേരാണ് ഓഫര്‍ ലഭിക്കാനായി എത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെന്‍ഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫര്‍ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്ന് ഓഫര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പുലര്‍ച്ചെ മൂന്നു മണി മുതല്‍ ജെന്‍സി കുട്ടികള്‍ കടയ്ക്ക് മുന്നില്‍ തമ്പടിച്ചു.

രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലര്‍ച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫര്‍ കഴിഞ്ഞതായും കുട്ടികള്‍ പറയുന്നു.രാവിലെ 10 മണി എന്ന് പറഞ്ഞ് പുലര്‍ച്ചെ കൊടുത്തത് ശരിയായില്ലെന്നാണ് കുട്ടികളുടെ ആരോപണം. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവര്‍ക്കാണ് ഓഫര്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ പിരിഞ്ഞുപോവാത്തതിനാല്‍ പൊലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോര്‍ഡും വെച്ചു.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026