BREAKING NEWS

ബഡാ നേതാവിനു നേരെ വിരൽ ചൂണ്ടിയ ചോട്ടാ നേതാവ് ഇനി വേണ്ടാ!! ശരീര ഭാഷ ശരിയല്ല- സിഐടിയു നേതാവിനെ പുറത്താക്കി

· · 1 min read
Share: Copied!

കോഴിക്കോട്: ജില്ലാ സെക്രട്ടറിയോട് വിരൽചൂണ്ടി സംസാരിച്ചതിന് സിഐടിയു നേതാവിനെ പുറത്താക്കി നടപടി. സിഐടിയു വടകര ഏരിയ വൈസ് പ്രസിഡൻ്റ് കെ മനോജിനെതിരെയാണ് നടപടി. ശരീര ഭാഷ ശരിയല്ലെന്ന കാരണം കാണിച്ചാണ് നടപടി എടുത്തത്. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടന്ന യോഗത്തിലാണ് മനോജ് ജില്ലാ സെക്രട്ടറിയോട് വിരൽചൂണ്ടി സംസാരിച്ചത്.

സംഭവത്തിൽ പ്രതികരണവുമായി മനോജും രം​ഗത്തെത്തി. വിരൽചൂണ്ടുന്നവരെ പുറത്താക്കുകയും പുറം ചൊറിയുന്നവരെ സംരക്ഷിക്കുകയും ചെയ്യുകയാണെന്ന് മനോജ് ആരോപിച്ചു. പൊതുസ്ഥാപനമായ എൻഎംഡിസിയിലെ തൊഴിലാളിയാണ് മനോജ്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026