BREAKING NEWS

ക്യാപിറ്റൽ പണിഷ്‌മെന്റിൽ കയറിപ്പിടിച്ച് ചിന്താ ജെറോം!! ‘ആലപ്പുഴയിൽ നടന്നത് തന്റെ ആദ്യസമ്മേളനം, ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല, മാധ്യമ സൃഷ്ടി’

· · 1 min read
Share: Copied!

തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തിൽ വിഎസ് അച്യുതാന്ദന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് ഒരു വനിതാ യുവ നേതാവ് പറഞ്ഞിരുന്നുവെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം രം​ഗത്ത്. ആലപ്പുഴ സമ്മേളനം തന്റെ ആദ്യസമ്മേളനമാണ്. ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല, സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ല- ചിന്ത ജെറോം പറഞ്ഞു. പാർട്ടിക്ക് പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.

അതേസമയം എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്ന് ഡികെ മുരളി എംഎൽഎയും പറഞ്ഞു. പാർട്ടി സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തയാളാണ് താൻ. അന്നു അത്തരമൊരു പരാമർശം സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്ന് ഡികെ മുരളിയും പ്രതികരിച്ചു.

സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്. സമ്മേളനത്തിൽ പങ്കെടുത്തയാളാണ് താനെന്നും അത്തരം പരാമർശം എവിടെയും കേട്ടിട്ടില്ലെന്നും എം സ്വരാജിനെ കരിവാരി തേക്കാനുളള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് വിഎസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെൺകുട്ടിയാണെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ പരാമർശം. ‘ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദി വിട്ട് പുറത്തേക്കിറങ്ങി’യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സമ്മേളനത്തിൽ കാപിറ്റൽ പണിഷ്മെന്റ് വാദം ഒരു യുവനേതാവ് ഉയർത്തിയെന്ന് പിരപ്പൻകോട് മുരളിയും നേരത്തെ വിളിപ്പെടുത്തിയിരുന്നു.

പുകവലിക്കാൻ മുറി ചോദിച്ച് കുടുങ്ങിയ കഥ വെളിപ്പെടുത്തി കിരൺ റിജിജു, എംപിമാർക്ക് നിറവേറ്റാനുള്ളത് ബൃഹത്തായ ഉത്തരവാദിത്തങ്ങളെന്നും റിജിജു

BREAKING NEWS
അവരെ വിദ്യാര്‍ഥികളായി കാണാന്‍ പറ്റില്ലത്രേ, അവരുടെ അവകാശത്തിന് വേണ്ടി സാംസ്‌കാരിക കരച്ചിലില്ലത്രേ, സമരപ്പന്തല്‍ കെട്ടാനോ സമരനാടകം നടത്താനോ ആരുമില്ല, അവര്‍ എസ്എഫ്‌ഐ അല്ലല്ലോ!! ഇടത് സിന്‍ഡിക്കേറ്റ് നിലപാടിനെ പരിഹസിച്ച് ജിന്റോ ജോണ്‍
16 Nov 2026
BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026