BREAKING NEWS

അമേരിക്കയുമായുള്ള ആ കൂട്ടുകെട്ട് അങ്ങട് പിടിച്ചില്ലാ… കൊടുത്തു കനത്തിലൊരു പണി!! പാക്കിസ്ഥാനുമായുള്ള 52 ലക്ഷം കോടിയുടെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്ന് ചൈന പിന്മാറി, തിരശീല വീണത് സിൻജിയാങ് മേഖലയെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക്!! ഇനി ലക്ഷ്യം എഡിബി- റിപ്പോർട്ട്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: അമേരിക്കയുമായി കൂട്ടുകെട്ടിനു ശ്രമിച്ച പാക്കിസ്ഥാന് കനത്തിൽ പണികൊടുത്ത് ചൈന. പാക്കിസ്ഥാൻറെ അമേരിക്കൻ അടുപ്പം ഇഷ്ടപ്പെടാത്ത ചൈന, പാക്കിസ്ഥാന്റെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്ന് ചൈന പിന്മാറി. 60 ബില്യൺ ഡോളറിൻറെ (52 ലക്ഷം കോടി) ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ നിന്നാണ് ചൈന പിന്മാറിയത്.

സംഭവത്തിനു പിന്നിൽ പാക്കിസ്ഥാൻ അമേരിക്കയുമായി കൂടുതൽ അടുക്കുന്നതും ഷാങ്ഹായ് ഉച്ചകോടിയുടെ പശ്ചാത്തലവുമാണ് കാരണമെന്നാണ് സൂചന. ചൈനയുടെ സിൻജിയാങ് മേഖലയെ പാക്കിസ്ഥാലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ അടിസ്ഥാന സൗകര്യ പദ്ധതി, ദക്ഷിണേഷ്യ, മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും ചൈനയുടെ ഊർജ ഇറക്കുമതിക്ക് സഹായകമാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇത് പാക്കിസ്ഥാൻ റെയിൽവേയുടെ അടിസ്ഥാന വികസനത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമായിരുന്ന പദ്ധതിയാണ്.

എന്നാൽ ചൈന പിന്മാറിയതോടെ റെയിൽവേ വികസനത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ചൈനയുടെ പിന്മാറ്റത്തോടെ, ഈ പദ്ധതിക്ക് ധനസഹായം തേടി പാക്കിസ്ഥാൻ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിനെ (എഡിബി) സമീപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കറാച്ചിയിൽ നിന്ന് പെഷവാറിലേക്കുള്ള 1,800 കിലോമീറ്റർ റെയിൽ പാതയുടെ ഭാഗമായ കറാച്ചി – റോഹ്രി വിഭാഗത്തിന്റെ നവീകരണത്തിനായി 2 ബില്യൺ ഡോളറിന്റെ വായ്പയാണ് പാക്കിസ്ഥാൻ തേടുന്നത്. ഈ പദ്ധതി പാക്കിസ്ഥാന്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് നിർണായകമാണ്.

നാട്ടിലിപ്പോൾ നടക്കുന്നത് അടിയന്തരാവസ്ഥ, എന്റെ പരിധിയിൽപ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കട്ടെ!! കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടി ഉറപ്പ്- സുരേഷ് ഗോപി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026