BREAKING NEWS

‘ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഉള്ളിൽ സൂക്ഷിക്കുന്നതിനാൽ; ബ്രാഹ്മണരിലെ വലിയൊരു വിഭാഗം ഇപ്പോഴും പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലുമാണ് കഴിയുന്നത്; ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാന്റ് നൽകണം’: ജി. സുധാകരൻ

· · 1 min read
Share: Copied!

ആലപ്പുഴ: ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിൽ സൂക്ഷിക്കുന്നതിനാലാണെന്ന് മുൻമന്ത്രിയും എംഎൽഎയുമായ ജി. സുധാകരൻ. ബ്രാഹ്മണ സംസ്കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവർ കേരളത്തിലുണ്ടെന്നും അതിന് ഉദാഹരണമാണ് ഈഴവ സമുദായമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന ബ്രാഹ്മണസഭ സംസ്ഥാന കലോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.

ഈഴവർ നടത്തുന്ന ക്ഷേത്രങ്ങളിൽ പൂജകൾ നടത്തുമ്പോൾ പൂണൂൽ ധരിക്കുന്ന രീതിയുണ്ട്. പൂണൂൽ ധരിച്ചാൽ മാത്രമേ പൂജകൾ ശരിയാകൂവെന്നാണ് ഈഴവരുടെ വിശ്വാസമെന്നും ആ സംസ്കാരം അറിയാതെ തന്നെ തുടരുകയാണെന്നും സുധാകരൻ പറഞ്ഞു.

ബ്രാഹ്മണ സമൂഹത്തിലെ സാമൂഹിക വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെയാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടും വി.ടി. ഭട്ടതിരിപ്പാടും എതിർത്തതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഇവർ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയാണ് പോരാടിയത്. വി.ടി. ഭട്ടതിരിപ്പാട് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി പ്രവർത്തിച്ചെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഭരണഘടനയും നിയമങ്ങളും നിലവിൽ വന്നതോടെ ബ്രാഹ്മണ സമൂഹത്തിന്റെ ചില അവകാശങ്ങൾ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രാഹ്മണ സമൂഹത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലുമാണ് കഴിയുന്നതെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാന്റ് നൽകണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.

BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026
BREAKING NEWS
ഡോക്ടറുടെ ഫോണില്‍ 12 യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ, പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഡോ. ജോൺസൺ കെ വർ​ഗീസ് ഒളിവില്‍, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ്
07 Nov 2026