BREAKING NEWS

പ്രായപൂർത്തിയായ യുവാവുമായി 14 കാരിയുടെ വിവാ​ഹ നിശ്ചയം!! പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്, നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരേയും കേസ്, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹം നടത്താനുള്ള നീക്കം പോലീസ് തകർത്തു. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. 14 കാരിയെ വിവാഹം കഴിക്കാനിരുന്ന യുവാവിന് പ്രായപൂർത്തിയായിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാർക്ക് പുറമെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തുടർന്നു 14 വയസുള്ള പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. പരിസരവാസികൾ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല, നിയമവിരുദ്ധമായി ഒരു കാര്യവും എന്റെ ബോർഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല, തെറ്റുകാരാണെന്ന് തെളിഞ്ഞാൽ ഏത് ശിക്ഷ ഏറ്റു വാങ്ങിക്കാൻ തയ്യാറാണ്, ഞാൻ ഇവിടെ നെഞ്ചുവിരിച്ചുതന്നെ നിൽക്കുമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026