BREAKING NEWS

‘അതിൽ മാറ്റം വരുത്തില്ല‘; മുൻ എസ്‌എഫ്‌ഐ പ്രവർത്തകയെ പ്ലീഡറാക്കിയ തീരുമാനം പിൻവലിക്കണമെന്ന കെ എസ് യു ആവശ്യം നിരാകരിച്ച് മുഖ്യമന്ത്രി; ഇനി അതേച്ചൊല്ലി വാ​ഗ്വാദം വേണ്ടെന്ന് കെ എസ് യു

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിലെ മുൻ എസ്‌എഫ്‌ഐ പ്രവർത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറായി നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ തീരുമാനം പിൻവലിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി . നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ നേരിൽ കണ്ടെങ്കിലും ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

ലോയേഴ്സ് കോൺഗ്രസിന്റെയും എംപി ഡീൻ കുര്യാക്കോസിന്റെയും ശുപാർശ കൂടി പരിഗണിച്ചാണ് നിയമനം നടത്തിയതെന്നും അതിനാൽ തീരുമാനം മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.

ഒരു പൊതുചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിനെ അവഗണിച്ചെന്ന ആരോപണത്തെ തുടർന്ന് വിവാദം കൂടുതൽ ശക്തമായി. തുടർന്ന് അലോഷ്യസിന്റെ പരാതി കെപിസിസി പ്രസിഡന്റ് പരിഗണിക്കുകയും അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതും.

കൂടിക്കാഴ്ചയിൽ നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം അലോഷ്യസ് സേവ്യർ വീണ്ടും ഉന്നയിച്ചു. എന്നാൽ സർക്കാർ തീരുമാനം മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വിഷയം കൂടുതൽ വഷളാക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് കെ എസ് യു നീങ്ങുന്നത്. ഇനി തുടർനടപടികൾ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടുകൊടുക്കുകയാണെന്ന് കെ എസ് യു നേതൃത്വം സൂചിപ്പിച്ചു.

അതേസമയം, കോൺഗ്രസിനുള്ളിലെ സംഘടനാ തർക്കങ്ങളും ചർച്ചയാകുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ ആസൂത്രിത സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. പരസ്യ വിമർശനങ്ങൾക്ക് വിലക്കുള്ള സാഹചര്യത്തിലും ആരായാലും ഉത്തരവാദികളെ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

ഇതിനിടെ മുഖ്യമന്ത്രി നാളെ ഡൽഹിയിലെത്തി എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന.

അച്ഛനെയും മുത്തശ്ശനെയും സഹോദരനെയും തനിക്ക് വെറുപ്പാണ്, ‘ഭർത്താവിനെ മദ്യം കുടിപ്പിച്ചു തല്ലണം’ അതാണെന്റെ ജീവിത ലക്ഷ്യം, വിവാദ പരാമര്‍ശവുമായി അധ്യാപിക

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026