BREAKING NEWS

നിയന്ത്രണംവിട്ട് കുതിര പാഞ്ഞു; വാഹനങ്ങൾ തുടരെ വരുന്ന റോഡിലൂടെ അമിത വേ​ഗത്തിലോടി വരുന്ന കുതിരയെ കണ്ട് വാഹനയാത്രികർ പരിഭ്രാന്തരായി ; ഒരാൾക്ക് പരിക്ക്, ഓട്ടോറിക്ഷയുടെ മുൻഭാഗം ഇടിച്ച് തകർത്തു, നിരവധി വാഹനങ്ങൾക്കും കേടുപാട്

· · 1 min read
Share: Copied!

തൃശൂർ: ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ നിയന്ത്രണംവിട്ട് കുതിര പാഞ്ഞത് പരിഭ്രാന്തി പരത്തി. കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷ് (35) ആണ് പരിക്കേറ്റത്.

നെടുമ്പര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വളർത്തുകുതിരയാണ് നിയന്ത്രണംവിട്ട് റോഡിലിറങ്ങിയത്. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപത്തുനിന്ന് കുതിരയെ ഓടിച്ചുവരുന്നതിനിടെ ചുങ്കം സെന്ററിന് സമീപത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കുതിര റോഡിലൂടെ അമിതവേഗത്തിൽ ഓടിയതോടെ വാഹനയാത്രികർ പരിഭ്രാന്തരായി. പലരും വാഹനങ്ങൾ നിർത്തിയിട്ടു. ഇതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി മോഹനന്റെ ഓട്ടോറിക്ഷയുടെ മുൻഭാഗം കുതിര ഇടിച്ച് തകർത്തു. തുടർന്ന് നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.

വിവരമറിഞ്ഞ് ചെറുതുരുത്തി എസ്.ഐ. ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. തുടർന്ന് കുതിരയെ നിയന്ത്രണത്തിലാക്കി  കൊണ്ടുപോകുകയും ചെയ്തു. കുതിരയുടെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

“നേതാക്കള്‍ ജനങ്ങളോടും അണികളോടും വിനയമുള്ളവരായിരിക്കണം”, തെരഞ്ഞെടുപ്പ് വീഴ്ച്ചകളുടെ ഉത്തരവാദിത്തം ഭാവിയില്‍ നേതാക്കള്‍ ഏറ്റെടുക്കണം, കമ്മിറ്റികളുടെ മേല്‍ ചാരാനാവില്ല, നിര്‍ദേശവുമായി സിപിഐ(എം)

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026