BREAKING NEWS

’ഒറ്റമുറി ഷെഡിൽ നിന്നും സ്വന്തമൊയൊരു വീട് ’; കുട്ടി കർഷകൻ ആദിത്യന്റെ സ്വപ്നം സഫലമാകുന്നു , വാക്ക് പാലിച്ച് കൃഷിമന്ത്രി

· · 1 min read
Share: Copied!

ആലപ്പുഴ: ചേർത്തലയിലെ കുട്ടിക്കർഷകൻ ആദിത്യന്റെ സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ആദിത്യന് നൽകിയ വാഗ്ദാനം പാലിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്. കെ.സി. വേണുഗോപാൽ എം.പി. വീടിന് തറക്കല്ലിട്ടു.

ചേർത്തല അരീപ്പറമ്പിലെ കൊച്ചുകർഷകനായ ആദിത്യനെ കഴിഞ്ഞ ചിങ്ങം ഒന്നിനാണ് ഏഷ്യാനെറ്റ് ന്യൂസിലെ ‘നമസ്തേ കേരള’യിലൂടെ പ്രേക്ഷകർ പരിചയപ്പെട്ടത്. കൃഷിയിൽ മികവ് തെളിയിച്ച ഈ കൊച്ചുമിടുക്കന്റെയും മാതാപിതാക്കളുടെയും ഒറ്റമുറി ഷെഡിലെ ജീവിതവും അന്ന് വാർത്തയായിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് ആദിത്യനും കുടുംബത്തിനും വീട് നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ വീടിന് തറക്കല്ലിടൽ നടക്കുകയാണ്.

അടച്ചുറപ്പുള്ള സ്വന്തം വീടെന്ന ആദിത്യന്റെയും കുടുംബത്തിന്റെയും സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. ഏറെക്കാലമായി ഒറ്റമുറി ഷെഡിൽ കഴിയുന്ന കുടുംബത്തിന് പുതിയ വീട് വലിയ ആശ്വാസമാകും. ആദിത്യന്റെയും കുടുംബത്തിന്റെയും സന്തോഷത്തിൽ നാടും പങ്കുചേരുകയാണ്.

’മിനിമം നിരക്ക് 15 രൂപയാക്കണം, നിലവിലെ അവസ്ഥ പരിതാപകരം’; സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; പ്രഖ്യാപനം മറ്റന്നാൾ

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026