BREAKING NEWS

ചേർത്തല ഒറ്റപ്പുന്ന ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് പതിച്ചു, ​ഗർഭിണിയടക്കം അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം, കാർ വീണത് 15 അടി മുകളിൽ നിന്ന്

· · 1 min read
Share: Copied!

ചേർത്തല: ആലപ്പുഴ ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് താഴേക്ക് പതിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ​ഗർഭിണിയായ യുവതിയടക്കം അഞ്ചു പേർ‌ക്കും പരുക്കേറ്റുപറ്റി. ഇതിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുവായൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 15 അടി ഉയരത്തിൽ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഷാനി, നസ്രിൻ, വിഷ്ണുരാജ്, സതീഷ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വിഷ്ണുരാജിന്റെയും സതീഷിന്റെയും പരുക്ക് ഗുരുതരമല്ല. അശ്വതി ഗർഭിണിയാണ്. അശ്വതിയുടെ ഭർത്താവാണ് അപകടത്തിൽപെട്ട സതീഷ്.

കോൺഗ്രസ് പുറത്താക്കി; രമ്യ അകത്തേക്ക് വിളിക്കുന്നു? പാളയം പ്രദീപിനെ അഡീ. പി.എ ആക്കാൻ നീക്കം; നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി രമ്യ ഹരിദാസ്

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026