BREAKING NEWS

ബെർമുഡ ധരിച്ച് സ്റ്റേഷനിലെത്തിയ പോലീസുകാരന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്; ഷെയർ ചെയ്തവർക്കും കമന്റിട്ടവർക്കും വഴിയേ വരുന്നുണ്ട്

· · 1 min read
Share: Copied!

ആലപ്പുഴ ∙ ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എ.സി.വിപിൻ ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം, ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.

രാവിലെ എസ്എച്ച്ഒ വ്യായാമത്തിനു പോയപ്പോൾ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും അടിയന്തരമായ ഒരാവശ്യമുണ്ടായെന്നും. അതിനാൽ അതേ വ്യായാമ വസ്ത്രത്തിൽ അദ്ദേഹം സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി ആ പ്രശ്നം പരിഹരിച്ചയുടൻ അദ്ദേഹം തിരികെ ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങി. പിന്നീട് യൂണിഫോം ധരിച്ചാണ് എസ്എച്ച്ഒ സ്റ്റേഷനിൽ വന്നതെന്നും ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.

‘എൻ്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല; പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയും?’:വിഎസിൻ്റെ പിഎയായിരുന്ന എ. സുരേഷിൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വിഡി സതീശൻ

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026