BREAKING NEWS

പാർട്ടി എന്നോട് എന്ത് പറഞ്ഞുവെന്നത് എനിക്കും പാർട്ടിക്കും മാത്രം അറിയുന്ന കാര്യങ്ങളല്ലേ? സഹോദരിമാർ രണ്ടു പേരും മത്സരിക്കാനില്ല, മത്സരിക്കണമെന്ന് എന്നോട് പറഞ്ഞിട്ടുമില്ല!! തനിക്കും സഹോദരിമാർക്കുമിടയിൽ എന്തോ പ്രശ്നമുണ്ടെന്നു വരുത്തി തീർ‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാന്ന് ഇപ്പോൾ ഉള്ള സംശയം- ചാണ്ടി ഉമ്മൻ

· · 1 min read
Share: Copied!

കോട്ടയം: തന്റെ സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ക്രിസ്തുമസിന്റെ സമയത്തും പിന്നീടും അവരോട് ചോദിച്ചപ്പോഴും മത്സരിക്കാനില്ലെന്നാണ് രണ്ട് പേരും വ്യക്തമാക്കിയിട്ടുള്ളതെന്നും എംഎൽഎ. തന്നോട് പാർട്ടിയോ, സഹോദരിമാരോ സംസാരിക്കാത്ത കാര്യത്തിൽ എങ്ങനെ താൻ അഭിപ്രായം പറയും. തുടരെത്തുടരെയുള്ള ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോ കുടുംബത്തിൽ സഹോദിമാരുമായി എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായാണ് തനിക്കു തോന്നുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അതുപോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി എന്നോട് എന്ത് പറഞ്ഞുവെന്നത് എനിക്കും പാർട്ടിക്കും മാത്രം അറിയുന്ന കാര്യങ്ങളാണെന്നു ചാണ്ടി വ്യക്തമാക്കി. അതുപോലെ വിഎം സുധീരനെപ്പോലെ ഒരാൾ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആ​ഗ്രഹമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൻറെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോ​ഗം കൊച്ചിയിൽ തുടങ്ങി. ചെറുപ്പക്കാർക്ക് മത്സരരംഗത്ത് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൽ സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കും. വയനാട് ബത്തേരിയിൽ പൂർത്തിയായ ലക്ഷ്യ 2026 ക്യാമ്പിൻറെ തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്യും. വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ട് കെപിസിസിക്ക് കൈമാറുന്നതിലും ഇന്ന് തീരുമാനമെടുക്കും.

പ്രചരണം നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമാന്യ മര്യാദ പാലിക്കണം, പടക്കം എറിഞ്ഞ് ഫ്ലാറ്റിന് തീപിടിച്ചതോടെ പ്രവര്‍ത്തകര്‍ മുങ്ങി, ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നത് താമസക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026