BREAKING NEWS

പ്രചരണം നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമാന്യ മര്യാദ പാലിക്കണം, പടക്കം എറിഞ്ഞ് ഫ്ലാറ്റിന് തീപിടിച്ചതോടെ പ്രവര്‍ത്തകര്‍ മുങ്ങി, ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നത് താമസക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി

· · 1 min read
Share: Copied!

മുംബൈ: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊട്ടിച്ച പടക്കം ഫ്ലാറ്റിനു മുകളില്‍ വീണ് തീപിടിച്ച സംഭവത്തിനു പിന്നാലെ, രാഷ്ട്രീയ പാർട്ടികൾ നിയന്ത്രണമില്ലാതെ പെരുമാറുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി ഡെയ്സി ഷാ രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണു നടി തന്റെ ദേഷ്യവും ആശങ്കയും പങ്കുവച്ചത്. കഴിഞ്ഞ ദിവസം ബാന്ദ്ര ഈസ്റ്റിലെ താമസസമുച്ചയത്തിന്റെ നാലാം നിലയിലായിരുന്നു അപകടം.

ആർക്കും പരുക്കുകളില്ല. വളർത്തുനായയുമായി രാത്രി വീടിനു പുറത്തിറങ്ങി നടക്കുന്നതിനിടെയാണ് അപകടം നടിയുടെ ശ്രദ്ധയിൽപെട്ടത്. ‘ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല. അതേസമയം, തിരഞ്ഞെടുപ്പു പ്രചാരണം നടത്തുമ്പോൾ പ്രവർത്തകർ സാമാന്യ മര്യാദ പാലിക്കണം. താമസസമുച്ചയങ്ങൾക്കു സമീപം പടക്കം പൊട്ടിക്കുന്നതു ശരിയായ രീതിയല്ല.

അതുണ്ടാക്കുന്ന അപകടം എത്രത്തോളം വലുതാണെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. റാലിക്കിടെ പടക്കം പൊട്ടിച്ചവർ അപകടം നടന്നയുടനെ കടന്നുകളഞ്ഞു. താമസക്കാരാണ് അതിന്റെ മുഴുവൻ ബുദ്ധിമുട്ടുകളും സഹിച്ചതെന്നും ഡെയ്സി പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026