തിരുവനന്തപുരം: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സമിതി അംഗം സി.ബി ചന്ദ്രബാബു. വഴിയേ പോകുന്നവരുടെ കഴുത്തിൽ കയറുന്ന സമീപനം സുധാകരൻ അവസാനിപ്പിക്കണമെന്നും വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്ന ശീലമാണ് അദ്ദേഹത്തിനെന്നും ചന്ദ്രബാബു ആരോപിച്ചു.ലഹരിക്കേസിൽ ആരോപണവിധേയനായ ആൾക്കൊപ്പം എംഎ ബേബിയുടെ ഭാര്യയുടെ ചിത്രം ചന്ദ്രബാബു ഫോട്ടോയെടുത്തുവെന്ന ആരോപണം ജി. സുധാകരൻ ഉയർത്തിയിരുന്നു. അതിനെതിരെയാണ് ചന്ദ്രബാബു രംഗത്തെത്തിയിരിക്കുന്നത്.
ലഹരിക്കേസിൽ ആരോപണവിധേയനായ ആൾക്കൊപ്പം എംഎ ബേബിയുടെ ഭാര്യയുടെ ചിത്രം ചന്ദ്രബാബു ഫോട്ടോയെടുത്തുവെന്ന ആരോപണം ജി. സുധാകരൻ ഉയർത്തിയിരുന്നു. അതിനെതിരെയാണ് ചന്ദ്രബാബു രംഗത്തെത്തിയിരിക്കുന്നത്.
സുധാകരന്റെ പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവെക്കുന്നതാണ്. രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ വസ്തുതകൾ പരിശോധിക്കാതെയാണ് അദ്ദേഹം പല കാര്യങ്ങളും പറയുന്നതെന്നും ചന്ദ്രബാബു വിമർശിച്ചു.
‘വഴിയേ പോകുന്നവരുടെ കഴുത്തിൽ കയറരുത്. വായിൽ വരുന്നത് വിളിച്ചുപറയുകയാണ്.
വസ്തുതയില്ലാത്ത ആരോപണങ്ങളുന്നയിക്കുന്ന സുധാരൻ മനോരോഗത്തിന് ചികിത്സ തേടട്ടെ’ എന്നായിരുന്നു സി.ബി. ചന്ദ്രബാബുവിന്റെ പരാമർശം. . സുധാകരന്റെ നിലപാടുകളെയും പ്രസ്താവനകളെയും രാഷ്ട്രീയമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.






