BREAKING NEWS

ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനുള്ള തീരുമാനവുമായ് കേന്ദ്ര സർക്കാർ;പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും, പ്രത്യേക അവകാശങ്ങൾ ഉണ്ടാകില്ല

· · 1 min read
Share: Copied!

ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ.ലഡാക്കിന് ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ സംസ്ഥാന പദവിയോ നൽകാൻ കഴിയില്ല. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രസർ്കകാർ ഈ നിലപാട് വ്യക്തമാക്കിയത്. പുതിയ തീരുമാന പ്രകാരം ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതിന് പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകുന്നതിൻ്റെ ഭാഗമായി ലഡാക്കിൽ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും.

ഈ നിർദ്ദേശം പ്രകാരം, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ (എൽഎഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കും. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ ഒന്നും ഉണ്ടാകില്ല.

അതേസമയം, കേന്ദ്രസർക്കാറിൻ്റെ തീരുമാനം എൽഎബിയും കെഡിഎയും തള്ളികളഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം സർക്കാറിൻ്റെ വെറും പ്രഹസനമാണെന്ന് ഇരുപാർട്ടികളും പ്രതികരിച്ചു.

ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയവാണ് ലഡാക്കിലെ സംഘടനകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു പ്രധാന ആവശ്യം. സുസ്ഥിര വികസനം നടപ്പാക്കുക, അതിന്റെ തനതായ പരിസ്ഥിതിയും ഗോത്ര ജനതയുടെ സംസ്കാരവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ, കേന്ദ്രഭരണ പ്രദേശത്തിന്റെ നിയമങ്ങളിൽ സ്വയംഭരണം സ്ഥാപിക്കുന്നതാണ് ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാലുള്ള നേട്ടം. ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

ലഡാക്കിലെ ജനസംഖ്യയുടെ ഏകദേശം 97% ഗോത്രവർഗക്കാരാണ്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് 2025 സെപ്റ്റംബർ 24 ന് പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെ ലേ നഗരത്തിൽ നടന്ന അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് വാങ്ചുക്നെ പൊലീസ് അറസ്റ്റ് ചെയ്തുതത്. വാങ്ചുക് നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ്.

ചൂരക്കറി വിവാദം’: സി.ദിവാകരനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ മന്ത്രി ജി.ആർ.അനിൽ; ‘ഒരിക്കലും നടത്താൻ പാടില്ലാത്ത ഒരു പ്രതികരണമാണുണ്ടായത്, പ്രായമായതിൻ്റെ പ്രശ്നമാണ്, ആ രീതിയിൽ കണ്ടാൽ മതി; പാർട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരൻ ‘

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026