BREAKING NEWS

ചൂരക്കറി വിവാദം’: സി.ദിവാകരനെതിരെ അതിരൂക്ഷ വിമർശനവുമായ് സിപിഐ മന്ത്രി ജി.ആര്‍.അനില്‍; ‘ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണുണ്ടായത്, പ്രായമായതിന്റെ പ്രശ്നമാണ്, ആ രീതിയിൽ കണ്ടാൽ മതി; പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍ ‘

· · 1 min read
Share: Copied!

തിരുവനന്തപുരം∙ ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പരാമർശം നടത്തിയ മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മന്ത്രി ജി.ആര്‍.അനില്‍. ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണ് സി.ദിവാകരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു ജി.ആര്‍.അനില്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പോലും പാടില്ലാത്ത അനവസരത്തിലുള്ള പ്രതികരണമായിപ്പോയി അത്. കാരണവന്മാര്‍ക്ക് പ്രായമേറുന്ന സമയത്തുണ്ടാകുന്ന ചില സ്വാഭാവരീതികളാണത്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി. അതിനപ്പുറത്ത് വലിയ പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍. മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് അവരില്‍നിന്ന് ഉണ്ടാകേണ്ടത്. അതില്ലാത്ത ആളുകള്‍ക്ക് ആ വാക്കിന്റെ അര്‍ഥത്തിന് അനുസരിച്ചുള്ള പ്രാധാന്യം പാര്‍ട്ടിയും ജനങ്ങളും നല്‍കുന്നുണ്ടോ എന്നു നോക്കണമെന്നും അനില്‍ പറഞ്ഞു.

ദിവാകരന്റെ പ്രസ്തവനയ്‌ക്കെതിരെ സിപിഐക്കുള്ളില്‍ വലിയ അതൃപ്തിയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ നയിക്കാന്‍ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം മുതിര്‍ന്ന സിപിഐ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്തു മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ഊണു കഴിക്കാന്‍ പോയെന്നും ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്നും ആയിരുന്നു സി.ദിവാകരന്റെ പ്രസ്താവന. ഇതു സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ ആനത്തലവട്ടം ആനന്ദന്റെ മകനും സിപിഎം നേതാക്കളും ഉള്‍പ്പെടെ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു.

ഈ സ്കൂൾ വർഷം അടയ്ക്കും മുമ്പേ അടുത്ത വർഷത്തെ പാഠപുസ്തകങ്ങളും യൂണിഫോമും, വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു; ‘ഒമ്പതയിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്ന അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും, അത് മുൻകൂട്ടി കണ്ടതിനാൽ പുസ്തകങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാക്കുന്നു’

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026