BREAKING NEWS

സർക്കാർ തിയേറ്ററുകളിൽ സ്ത്രീ- പുരുഷന്മാർ ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ!! പ്രചരിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള തിയറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ, ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ, ഹാക്കിങിലൂടെയോ ആയിരിക്കാമെന്ന് പോലീസ്, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: സർക്കാർ തിയേറ്ററുകളിൽ കുടുംബമായിരുന്ന് സിനിമ കാണുന്ന സിസിടിവി ദൃശ്യങ്ങൾ ചോർന്നു. ഈ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോർന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്‍ഡിസി അറിയിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള തിയറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പോൺ സൈറ്റുകളിലും ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിലുള്ള തിയറ്ററിലെ സീറ്റുകളിൽ കെഎസ്‍എഫ്‍ഡിസുടെ ലോഗയടക്കമുണ്ട്.

തിയറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ആഭ്യന്തര അന്വേഷണത്തിനുശേഷം പരാതി അറിയിക്കാമെന്ന് കെഎസ്എഫ്‍ഡി എംഡി അറിയിച്ചു. ദൃശ്യങ്ങൾ ചോർന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ അതല്ലെങ്കിൽ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പോലീസ് നിഗമനം. തിയറ്ററിലെത്തിയ സിനിമാസ്വാദകരുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ സൈറ്റുകളിൽ എത്തിയത് വളരെ ഗുരുതരമായകാര്യമായിട്ടാണ് പോലീസ് കാണുന്നത്.

സുഹൃത്തിനെ കാണാൻ ജയിലിലെത്തി, കയ്യിൽ ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷും!! പേസ്റ്റ് കീറി പരിശോധിച്ചപ്പോൾ ചെറിയ പാക്കറ്റിൽ എംഡിഎംഎ, മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്ട്രോ ഉൾപെടെയുള്ളവ, യുവാവ് അറസ്റ്റിൽ

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026