BREAKING NEWS ജിഷ്ണു പ്രണോയിയെ ഞങ്ങള്‍ മറക്കില്ല…….. ഗോവിന്ദൻ മാഷ് മറന്നു കാണും, നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ ?? അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശനത്തിനു പിന്നാലെ എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒറ്റപ്പാലത്തെ പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശിച്ചതിനെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം. ഇതിന് പിന്നാലെ ഉയര്‍ന്ന ജിഷ്ണു പ്രണോയ് കേസ് പരാമർശങ്ങളും സോഷ്യൽമീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ട്രസ്റ്റിയും പി.കൃഷ്ണദാസ് ഡിംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ അഡ്വ. ഡോ. പി.കൃഷ്ണദാസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചകൾക്ക് ഇടയാക്കിയത്. വളരെ തിരക്കേറിയ പരിപാടികള്‍ക്കിടയിലും പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സസിലെത്തിയ സിപി എം സംസ്ഥാന സെക്രട്ടറി ശ്രീ. എം.വി ഗോവിന്ദന് മാഷിന്റെ സ്നേഹസന്ദര്‍ശനം ഹൃദയത്തെ സ്പര്‍ശിച്ച നിമിഷമായി. വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ആത്മബന്ധത്തിന്റെ അതേ ഊഷ്മളതയോടെയാണ് അദ്ദേഹം വിശേഷങ്ങള്‍ തിരക്കുകയും ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും സേവനങ്ങളെക്കുറിച്ച് സ്നേഹത്തോടെയും പ്രത്യാശയോടെയും അഭിനന്ദനവാക്കുകള്‍ പങ്കുവെക്കുകയും ചെയ്തത്. ആ വാക്കുകള്‍ ഒരു അംഗീകാരമെന്നതിലുപരി മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും ഉത്തരവാദിത്തവും പകരുന്ന പ്രചോദനമായി. അദ്ദേഹത്തോടൊപ്പം എന്റെ ബാല്യകാല സുഹൃത്തും സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഓള് ഇന്ത്യാ കിസാന്‍ സഭ ജില്ലാ സെക്രട്ടറിയുമായ . എം.ആര്. മുരളിയും ഉണ്ടായിരുന്നത് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ സന്തോഷവും സൗഹൃദപൂര്‍ണവുമായ അനുഭവമാക്കി എന്നാൽ, ഈ സന്ദർശന വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. 2017-ൽ നെഹ്റു ഗ്രൂപ്പിന്റെ പാമ്പാടി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തെ തുടർന്ന് സ്ഥാപനത്തിനെതിരെയും കൃഷ്ണദാസിനെതിരെയും ശക്തമായ പ്രക്ഷോഭങ്ങൾ നയിച്ചത് സിപിഎമ്മും എസ്എഫ്ഐയുമായിരുന്നു. അന്ന് കോളജ് മാനേജ്മെന്റിനെതിരെയും കൃഷ്ണദാസിനെതിരെയും കടുത്ത നിലപാടെടുത്ത പാർട്ടി നേതൃത്വം ഇപ്പോൾ അതേ ചെയർമാനുമായി ഊഷ്മള ബന്ധം പുലർത്തുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന ആരോപണമാണ് ഉയരുന്നത്. ‘അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? ഞാൻ ഉൾപ്പടെ അറസ്റ്റിൽ ആയിരുന്നു??? നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ??’ എന്നായിരുന്നു ഒരു എസ്എഫ്ഐ പ്രവര്ത്തകൻ ചോദിച്ചത്. ‘ജിഷ്ണു പ്രണോയിയെ മറക്കില്ല ഞങ്ങൾ.. ഗോവിന്ദൻ മാഷ് മറന്നു കാണും,പണ്ട് ഇവരൊക്കെ തന്നെയല്ലേ താങ്കളെ പിടിച്ച് അകത്തിട്ടത്,ജിഷ്ണുവിനെ ഇങ്ങേര് അറിയാൻ വഴിയില്ല പക്ഷേ സഖാവ് കോടിയേരി അറിയും, അങ്ങേര് ആണല്ലോ അന്നത്തെ സെക്രട്ടറി” എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ. വിമര്‍ശനം കടുത്തതോടെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ് കൃഷ്ണദാസ്. September 26, 2026
BREAKING NEWS സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയത് രണ്ടു ദിവസം മുൻപ്!! വസ്ത്രങ്ങൾ എടുക്കാൻ ബാൽക്കണിയിലെത്തി,12-ാം നിലയിൽ നിന്ന് കാൽ വഴുതിവീണ് 14കാരിക്ക് ദാരുണാന്ത്യം September 26, 2026
LATEST UPDATES ‘നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുക… ഞാനാണ് മരിക്കുന്നതെങ്കിൽ ഹായ് അയയ്ക്കും… നാളെ ഞാൻ ഡ്യൂട്ടിക്കു വരില്ലാട്ടോ, പകരം വേറൊരാളാകും എത്തുക’… അറംപറ്റിയ ശ്യാംപ്രസാദിന്റെ വാക്കുകൾ… February 4, 2025
LATEST UPDATES ഒരിക്കൽ അവൾക്കെല്ലാമായിരുന്നു ആ കൈ…അവൾ അഹങ്കരിച്ചിരുന്നു ആ കയ്യുടെ പിൻബലത്തിൽ… എന്നാൽ ഇന്ന് ക്യാൻസർ അവളെ ആ കയ്യിൽ നിന്നും അടർത്തിമാറ്റി… ക്യാൻസർ ബാധിച്ച് മുറിച്ചുമാറ്റേണ്ടി വന്ന കൈയുടെ സംസ്കാരം നടത്തി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ February 4, 2025
CRIME കോട്ടയത്തെ പോലീസുകാരനേറ്റത് ക്രൂര മർദ്ദനം, വാരിയെല്ലുകൾ തകർന്നു, മരണകാരണം നെഞ്ചിലേറ്റ മാരക പരുക്ക്, ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവുമുണ്ടായി- പോസ്റ്റ് മോർട്ടം റിപ്പോർട്ട് February 3, 2025
CRIME വാട്സ്ആപ് ഗ്രൂപ്പിൽ ഗ്രൂപ്പിൽ നിന്ന് നമ്പറെടുത്ത് അശ്ലീല സന്ദേശമയച്ചു, ബ്ലോക്ക് ചെയ്ത വൈരാഗ്യത്തിൽ മറ്റൊരു യുവാവിനെ കൂട്ടിച്ചേർത്ത് അപവാദ പ്രചാരണം നടത്തി… പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല…വെഞ്ഞാറമൂട്ടിൽ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ അയൽവാസിയായ യുവാവ്- ആരോപണവുമായി ബന്ധുക്കൾ February 3, 2025