BREAKING NEWS

തൊലിവെളുപ്പും ചുരുണ്ട മുടിയുമൊക്കെ നോക്കി ജാതി നിര്‍ണയിക്കാന്‍ പറ്റില്ല- മദ്രാസ് ഹൈക്കോടതി

· · 1 min read
Share: Copied!

ചെന്നൈ: തൊലിവെളുപ്പും ഉയരവും ചുരുണ്ട മുടിയുമൊക്കെ നോക്കി ഒരു വ്യക്തിയുടെ ജാതി നിശ്ചയിക്കാൻ പറ്റില്ലെന്നും ബന്ധപ്പെട്ട സമുദായത്തിൽപ്പെട്ടവരുടെ സ്വീകാര്യതയാണ് പ്രധാനമെന്നും മദ്രാസ് ഹൈക്കോടതി. തന്റെ ഹിന്ദു ആദി ദ്രാവിഡർ സമുദായ സർട്ടിഫിക്കറ്റ് ആധികാരികമല്ലെന്നു വിധിച്ച തിരുവണ്ണാമല ജില്ലാ വിജിലൻസ് കമ്മിറ്റി ഉത്തരവിനെതിരേ കസ്റ്റംസ് വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം. രവികുമാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

ഹിന്ദു ആദി ദ്രാവിഡർ സമുദായത്തിൽപ്പെട്ട തന്റെ പിതാവ് 1960-ൽ ക്രിസ്തുമതം സ്വീകരിച്ചു. തന്റെ ജനനശേഷം 1983-ൽ അച്ഛനും താനും ഹിന്ദുമതത്തിലേക്ക് വീണ്ടും മാറി. അച്ഛന്റെ പേര് ആർ. അയ്യാവു ജെയിംസ് എന്നായിരുന്നത് ആർ. മുനുസാമി എന്നും തന്റെ പേര് എ. സൗന്ദരരാജൻ എന്നതിൽനിന്ന് എം. രവികുമാർ എന്നുമാക്കി. 1986-ൽ ഹിന്ദു ആദി ദ്രാവിഡർ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും ജോലിയിൽനിന്ന് താൻ വിരമിക്കുന്ന സമയമായ 2026 മേയ് നാലിന് വിജിലൻസ് കമ്മിറ്റി സർട്ടിഫിക്കറ്റ് യഥാർഥമല്ലെന്ന് വിധിച്ചു.

രവികുമാറും കുടുംബാംഗങ്ങളും വെളുത്ത നിറമുള്ളവരാണെന്നും നല്ല ഉയരവും ശരീരഘടനയും ചുരുണ്ടമുടിയും ഉണ്ടായിരുന്നതായും തമിഴും ഇംഗ്ലീഷും സംസാരിച്ചിരുന്നുവെന്നുമായിരുന്നു കമ്മിറ്റി ഇതിനുള്ള കാരണം നിരത്തിയത്. ഇതിനെതിരേയാണ് രവികുമാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ വാദം കേട്ട ജസ്റ്റിസ് ഡി. ഭരത് ചക്രവർത്തിയുടെ ബെഞ്ച് വിജിലൻസ് കമ്മിറ്റിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഹർജിക്കാരൻ ഹിന്ദുവിശ്വാസമോ ക്രിസ്തുമതമോ പിന്തുടരുന്നുണ്ടോയെന്ന ചോദ്യം നിയമപരമായി പ്രസക്തമാണെങ്കിലും രൂപമോ തമിഴും ഇംഗ്ലീഷും സംസാരിക്കാനുള്ള കഴിവോ തുടങ്ങിയവ സാമുദായിക പദവിയെ ബാധിക്കുന്ന കാര്യമല്ല. പുനഃമതപരിവർത്തനത്തിനുശേഷം ജാതിയിലെ അംഗങ്ങൾ സ്വീകരിച്ചാൽ സമുദായ സർട്ടിഫിക്കറ്റിന് അർഹതയുണ്ട് -കോടതി വ്യക്തമാക്കി.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026