BREAKING NEWS

അപകടം ഡ്രൈവിങ് പഠനത്തിനിടെ? ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ!! അമിത വേ​ഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി 5 പേർക്ക് പരുക്ക്, നാലുപേരുടെ നില ​ഗുരുതരം, കാർ ആദ്യം ഇടിച്ചത് നിർത്തിയിട്ട ഓട്ടോയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്കു പരുക്ക്. ഇതിൽ 4 പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറിയത്.

അപകടത്തിൽ പരുക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരും രണ്ടുപേർ കാൽനടയാത്രക്കാരുമാണ്. ഒരു ഓട്ടോ ഡ്രൈവർക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയം കാർ ഓടിച്ചിരുന്നത് വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥാണ്. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസുണ്ട്. ഡ്രൈവിങ് പഠനത്തിനിടെയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. യുവാവും ബന്ധുവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കാറിന്റെ മുൻഭാ​ഗം മുഴുവൻ തകർന്ന നിലയിലാണ്.

രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകം- എംഎ ബേബി, സഖ്യകക്ഷികളുടെ പിൻതുണയേറുന്നു, വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ ജനങ്ങൾക്കും പങ്കുചേരാം!! ‘വോട്ട്ചോരി. ഇൻ’ വെബ്സൈറ്റിൽ കയറി പങ്കാളിയാകു… ഒരു മിസ്ഡ് കോളിലൂടെയും പങ്കാളിയാകാം- രാഹുൽ ​ഗാന്ധി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026