BREAKING NEWS

‌മലപ്പുറം മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ 50 ശതമാനം വരെ അമുസ്‌ലിം ജീവനക്കാരെ കാണിച്ചുതരാം, വെള്ളാപ്പള്ളിയുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ അഞ്ചു ശതമാനം മുസ്‌ലിങ്ങളെ കാണിച്ചു തരാൻ കഴിയുമോ ? -വെല്ലുവിളിച്ച് പി അബ്ദുൽഹമീദ് എംഎൽഎ

· · 1 min read
Share: Copied!

നിലമ്പൂർ: വെള്ളാപ്പള്ളി നടേശന് വാടക ഇല്ലാതെ താമസിക്കാൻ മലപ്പുറത്ത് വീട് ശരിയാക്കി നൽകാമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽഹമീദ് എംഎൽഎ. ‘മലപ്പുറത്തിന്റെ മാധുര്യം നുകരാൻ വെള്ളാപ്പള്ളിക്ക് വാടകയിലാതെ വീട് നൽകാം. മുസ്‌ലിം മാനേജ്‌മെന്റുകളിലെ സ്ഥാപനങ്ങളിൽ 50 ശതമാനം വരെ അമുസ്‌ലിം ജീവനക്കാരെ കാണിച്ചു തരാൻ കഴിയും. എന്നാൽ വെള്ളാപ്പള്ളിയുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ അഞ്ചു ശതമാനം മുസ്‌ലിങ്ങളെ കാണിച്ചു തരാൻ കഴിയുമോ ? ‘ പി അബ്ദുൽഹമീദ് ചോദിച്ചു. ചുങ്കത്തറയിൽ നടന്ന നിലമ്പൂർ നിയോജകമണ്ഡലം മുസ്‌ലിംലീഗ് നേതൃയോഗം ഉദ്ഘാടനം പി അബ്ദുൽഹമീദിൻ്റെ വിമർശനം.

മലപ്പുറം ജില്ലയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. കൂടാതെ ലീഗിനെതിരെ രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന ലീഗുകാർ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചു. അവർ വിളിച്ചപ്പോൾ പോകാതിരുന്നപ്പോൾ മുതലാണ് എതിർക്കാൻ തുടങ്ങിയത്. ലീഗുകാരാണ് യഥാർത്ഥ വർഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാർ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് പി അബ്ദുൽഹമീദ് എംഎൽഎയുടെ വെല്ലുവിളി.

കെപിസിസിയുടെ അമരക്കാരനാകാൻ നറുക്ക് ആർക്ക്? ആന്റോ ആന്റണിയോ അതോ ബെന്നി ബെഹനാനോ? അഴിച്ചുപണി വേണമെന്ന നിലപാടിലുറച്ച് ഹൈക്കമാന്റ്

 

BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026