BREAKING NEWS

കെപിസിസിയുടെ അമരക്കാരനാകാൻ നറുക്ക് ആർക്ക്? ആന്റോ ആന്റണിയോ അതോ ബെന്നി ബെഹനാനോ? അഴിച്ചുപണി വേണമെന്ന നിലപാടിലുറച്ച് ഹൈക്കമാന്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയുടേയും ബെന്നി ബെഹനാന്റെ പേരാണ് കോൺഗ്രസ് ഹൈക്കമാന്റ് ഉയർത്തുന്നത്. അതിൽ പ്രഥമ പരി​ഗണന ആന്റോ ആന്റണിക്കു തന്നെയാണ്. മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷൻമാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്.

കൂടാതെ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമൻ കാത്തലിക് വിഭാഗത്തിൽ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.

സണ്ണി ജോസഫ് എംഎൽഎയുടെയുംം റോജി ജോൺ എംഎൽഎയും പേരുകളും ചർച്ചയിലുണ്ടായിരുന്നുവെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെതന്നെ റോജി ജോൺ നിലപാടെടുത്തിരുന്നു. ഇപ്പോൾ ആന്റോ ആന്റണിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്,. ബെന്നി ബെഹനാന്റെയും പേര് പരിഗണിക്കുന്നുണ്ട്.

സംസ്ഥാനത്തെ പാർട്ടിയിൽ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകൾ നയിക്കാൻ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോർ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടൻ കടക്കും. മുതിർന്ന നേതാക്കൾ ഉൾപ്പെടുന്നതാണ് ഈ കമ്മിറ്റി. മുൻ കെപിസിസി അദ്ധ്യക്ഷൻമാർ ഉൾപ്പെടെ 11പേരെ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉൾപ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. കൺവീനറായ എംഎം ഹസ്സനെ മാറ്റുമെന്നും സൂചനയുണ്ട്.

അടിച്ചിടത്തു തന്നെ പിന്നെയും അടിച്ച് കേന്ദ്രം, പാചകവാതക വില വർദ്ധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ, കൂടുക സിലിണ്ടറിന് 50 രൂപ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026