BREAKING NEWS

ലഹരി ഉപയോഗിച്ച് കിളി പോയി… വിമാനത്തിൽ നഗ്നനായി നൃത്തം ചെയ്ത് കാബിൻ ക്രൂ ജീവനക്കാരൻ, പൈജാമ ധരിപ്പിച്ച് കാബിനിൽ ഇരുത്തി മേലുദ്യോഗസ്ഥൻ

· · 1 min read
Share: Copied!

ലണ്ടൻ: വിമാനയാത്രയ്ക്കിടെ ബിസിനസ് ക്ലാസ് ശുചിമുറിയിൽ നഗ്നനായി നൃത്തം ചെയ്ത കാബിൻ ക്രൂ അംഗം അറസ്റ്റിൽ. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയതെന്നാണ് നിഗമനം.

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന ബ്രിട്ടിഷ് എയർവേസ് വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.യാത്രക്കാർക്ക് ഭക്ഷണം നൽകുന്ന സമയത്ത് കാണാതിരുന്നതിനെത്തുടർന്ന് മറ്റ് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഇയാൾ ശുചിമുറിയിൽ‌ നഗ്നനായി നൃത്തം ചെയ്യുന്നത് കണ്ടത്.

ജീവനക്കാരന്റെ പെരുമാറ്റം കണ്ട് ആദ്യം മേലുദ്യോഗസ്ഥൻ ഞെട്ടിയെങ്കിലും യാത്രക്കാർക്കുള്ള പൈജാമ ധരിപ്പിച്ച് യാത്രയിലുടനീളം ഇയാളെ ഫസ്റ്റ് ക്ലാസ് കാബിനിൽ ഇരുത്തുകയായിരുന്നു.ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ ഇയാൾക്ക് വൈദ്യസഹായം നൽകുകയും പിന്നീട് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സർവീസിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026