BREAKING NEWS

അച്ഛനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ ബസിടിച്ചു, മകൻ തെറിച്ചുവീണത് ബസിനടിയിലേക്ക്, പിൻചക്രം കയറിയിറങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

ആലപ്പുഴ: തുറവൂരിൽ ബൈക്കിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന മകന് ദാരുണാന്ത്യം. ദേശീയപാതയിൽ പത്മാക്ഷികവലയ്ക്കു സമീപം ഇന്നു രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. വയലാർ 12-ാം വാർഡ് തെക്കേചെറുവള്ളി വെളി നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്.

അപകടം നിഷാദും മകൻ ശബരീശനും സഹോദരൻ ഗൗരീശ നാഥനും ഒന്നിച്ച് വയലാറിൽനിന്നു തുറവൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം. ബസ് ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിടുകയും പിന്നിലിരുന്ന ശബരീശൻ വഴിയിലേക്കു തെറിച്ചുവീണ് സ്വകാര്യ ബസിനടിയിൽ പെടുകയുമായിരുന്നു.

കുട്ടി തെറിച്ചുവീണത് ബസിനടിയിലേക്കായിരുന്നു. പിന്നാലെ പിൻചക്രം കയറിയിറങ്ങി ശബരീശൻ തൽക്ഷണം മരിച്ചു. നിസ്സാര പരുക്കുകളോടെ നിഷാദും ഗൗരീശ നാഥനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടണക്കാട് ബിഷപ് മൂർ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശബരീശൻ.

കൂടുതൽ തീരുവ താങ്ങാൻ തയ്യാറായിക്കോ…ഇന്ത്യയ്ക്ക് മേൽ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ്!! മോദിയെനിക്ക് ഉറപ്പ് തന്നതാ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന്, മൂന്നാം തവണയും ആവർത്തിച്ച് ട്രംപ്

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026