BREAKING NEWS

അയൽക്കാർ തമ്മിൽ വഴക്ക്, വീട്ടിലേക്കു അതിക്രമിച്ചു കയറിയ വയോധികനു വടി കൊണ്ട് തല്ല്, വടി തിരിച്ചുവാങ്ങി റിട്ട. അധ്യാപികയെ ക്രൂരമായി മർദിച്ച അയൽവാസി അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ റിട്ട. അധ്യാപികയായ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ആ വടി പിടിച്ച് വാങ്ങി ശേഷം സരസമ്മയെ പ്രതി ക്രൂരമായി മർദ്ദിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഇവർ തമ്മിൽ വഴക്ക് പതിവാണ്. സംഭവത്തിൽ പ്രതിയായ ശശിധരനെ (70) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.

മകൾക്കും കൂട്ടുകാരിക്കുമൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പാഞ്ഞെത്തിയ കാർ വാഹനം ഇടിച്ചുതെറുപ്പിച്ചു, യുവതികൾക്ക് ദാരുണാന്ത്യം, ആറാംക്ലാസ് വിദ്യാർഥിനിക്ക് ​ഗുരുതര പരുക്ക്

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026