BREAKING NEWS

വേദിയിലേക്ക് കയറാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടപ്പെട്ടു, 69-ാം പിറന്നാള്‍ ആഘോഷത്തിനിടെ തലകീഴായി വീണ് ബ്രിജ് ഭൂഷണ്‍, സമൂഹമാധ്യമങ്ങളില്‍ പൊട്ടിച്ചിരിയും പരിഹാസവും

· · 1 min read
Share: Copied!

ലഖ്നൗ:  69-ാം പിറന്നാളാഘോഷത്തിനിടെ വേദിയിൽ മുഖമടച്ചുവീഴുന്ന ബിജെപി നേതാവും മുൻ കൈസർഗഞ്ച് എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. വ്യാഴാഴ്ച ഗോണ്ട ജില്ലയിലെ നന്ദാനി നഗറിൽ നടന്ന ഭൂഷന്‍റെ  ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. എട്ട് ദിവസത്തെ രാഷ്ട്ര കഥാ മഹോത്സവത്തിന്റെ ഭാഗമായിരുന്നു ഈ പരിപാടി. മതനേതാവ് റിതേശ്വർ മഹാരാജിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു.

പരിപാടിയിൽ പങ്കെടുക്കാൻ വലിയൊരു ജനക്കൂട്ടം തന്നെ വേദിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.ബ്രിജ് ഭൂഷൺ വേദിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് മുഖമടച്ചു വീഴുകയായിരുന്നു. സമീപത്ത് നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീഴുന്നത് തടയാൻ കഴിഞ്ഞില്ല.

എന്നിരുന്നാലും, വീണയുടനെ ബ്രിജ്ഭൂഷൺ ശരൺ എഴുന്നേറ്റു നിന്ന് പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ബ്രിജ് ഭൂഷണെ പരിഹസിച്ച് രംഗത്തെത്തിയത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026