BREAKING NEWS

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല, സഹോദരിയെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമരണമാക്കാൻ അലമാര ദേഹത്തേക്കു മറിച്ചിട്ടു, പോലീസിൽ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്തു, കാമുകന്റെ പരാതിയിൽ സഹോദരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുപ്പുർ: തിരുപ്പുർ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരിൽ കോളജ് വിദ്യാർഥിനിയായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാർച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദ്യയുടെ കാമുകന്റെ പരാതിയിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻപാളയം പോലീസ് അറസ്‌റ്റ് ചെയ്തു.

കോളജിൽ സഹപാഠിയായ തിരുപ്പുർ വിജയാപുരം സ്വദേശി വെൺമണി (22) യുമായി വിദ്യ അടുപ്പത്തിലായിരുന്നു. പ്രണയബന്ധത്തെ എതിർത്ത വീട്ടുകാർ പ്രണയത്തിൽനിന്നു പിൻമാറാൻ വിദ്യയോട് ആവശ്യപ്പെട്ടുവെങിലും വിദ്യ ഇതിനു തയാറായില്ല. ഇതിനിടെ മാർച്ച് 30‌ന് വീടിനകത്തു വച്ച് അലമാര ദേഹത്ത് വീണു പരുക്കേറ്റ് വിദ്യ മരിച്ചതായി കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞു. തുടർന്ന് പോലീസിൽ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയ വെൺമണി, കാമനായ്‌ക്കൻപാളയം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ വിദ്യയുടെ സഹോദരൻ ശരവണകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. സഹോദരിയുടെ പ്രണയബന്ധത്തിനു കുടുംബം എതിരായിരുന്നതായും നിരവധി തവണ താക്കീത് നൽകിയിട്ടും പ്രണയം തുടർന്നെന്നും സഹോദരൻ ശരവണകുമാർ പറഞ്ഞു. ഇതിനിടയിൽ വെൺമണിയുടെ രക്ഷിതാക്കൾ വിവാഹാലോചനയുമായി വിദ്യയുടെ വീട്ടിൽ എത്തിയത് പ്രകോപിപ്പിച്ചുവെന്നും ശരവണകുമാറിന്റെ മൊഴിയിൽ പറയുന്നുണ്ട്. മാർച്ച് 30നു രക്ഷിതാക്കൾ ക്ഷേത്ര ദർശനത്തിനു പോയ സമയത്ത് വിദ്യയും സഹോദരൻ ശരവണകുമാറും തമ്മിൽ ഇതു സംബന്ധിച്ചു വാക്കു തർക്കമുണ്ടായി.

ഇതിനിടെ പ്രകോപിതനായ ശരവണകുമാർ ഇരുമ്പ് കമ്പി കൊണ്ട് വിദ്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അപകടമരണമെന്നു വരുത്തി തീർക്കുന്നതിനായി അലമാര ദേഹത്തേക്ക് മറിച്ചിട്ടതായും ശരവണകുമാർ പോലീസിന് മൊഴി നൽകി. മൃതദേഹം പുറത്തെടുത്തു നടത്തിയ പരിശോധനയിൽ തലയ്‍ക്കേറ്റ അടിയിലുണ്ടായ ഗുരുതര പരുക്കാണ് മരണ കാരണമെന്നു കണ്ടെത്തുകയായിരുന്നു. പിന്നാലെ ശരവണകുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ വിദ്യയുടെ രക്ഷിതാക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.

പോക്സോ കേസിൽ പെടുത്താൻ 17 കാരനെ എഫ്ഐആറിൽ 18 വയസാക്കി, ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെവിടില്ലെന്നു വീട്ടിലെത്തി സിഐ ഭീഷണിപ്പെടുത്തി!! ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചതല്ല, കൊലപാതകമെന്ന് കുടുംബം

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026