BREAKING NEWS

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; ‘ബ്ലൂ ഡ്രം കൊലപാതകക്കേസിൽ’ ഭാര്യക്കും കാമുകനും വധശിക്ഷ; ‘അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു’;കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ

· · 1 min read
Share: Copied!

മീററ്റ്: രാജ്യത്തെ ഞെട്ടിച്ച ‘ബ്ലൂ ഡ്രം കൊലപാതകക്കേസിൽ’ പ്രതികളായ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതിയാണ് സൗരഭ് രാജ്പുത് കൊലക്കേസിൽ ശിക്ഷ വിധിച്ചതെന്നാണ് റിപ്പോർട്ട്.

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിനെ ഭാര്യ മുസ്‌കാൻ രസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2025 മാർച്ച് നാലിനായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.

മീററ്റിലെ ബ്രഹ്മപുരി മേഖലയിലുള്ള ദമ്പതികളുടെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മുസ്‌കാനെയും സാഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഒളിപ്പിക്കാൻ ഉപയോഗിച്ച നീല ഡ്രം കേസിൽ നിർണായക തെളിവായി മാറി.

ഏകദേശം 13 മാസത്തെ വിചാരണയ്ക്കുശേഷം സെപ്റ്റംബർ 30-നാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് ശിക്ഷ സംബന്ധിച്ച വാദങ്ങൾ കേൾക്കുന്നതിനായി ഇരുവർക്കും സമയം അനുവദിച്ചു. കേസിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിധിക്കുശേഷം സൗരഭിന്റെ അമ്മ വൈകാരികമായി പ്രതികരിച്ചു. ഒരുമിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ വേർപിരിയാമായിരുന്നുവെന്നും പകരം മകനെ കൊലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

 

BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
ഷൂട്ടിങ്ങിനിടെ വൻ അപകടം; ക്രെയിനിൽനിന്ന് കാർ വാനിലേക്ക് പതിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇമ്രാൻ ഹാഷ്മി
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026