BREAKING NEWS

വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്, ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി, മരിച്ചത് ചെർക്കള സ്കൂളിലെ അധ്യാപകൻ

· · 1 min read
Share: Copied!

കാസർകോട്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് (32)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ജോലി സമ്മർദത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു.

ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

“കേവലം രാഷ്ട്രീയ വ്യത്യാസത്തിന്റെ, മതത്തിന്റെ അന്തരത്തിന്റെ പേരിൽ ചില പ്രത്യേക മതസ്ഥരുടെ നിലവിളിയാണ് പേജുകളിൽ!! നടൻന്മാർ വരുന്നത് അവരുടെ രാഷ്ട്രീയ അനുഭാവം കൊണ്ടും ഞാനും വീണാ നായരും കാശ് വാങ്ങിച്ചും അല്ലെ? പറയുന്നവർ തെളിവ് ഹാജരാക്കി പറയണം, ഇല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും, ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്”… നടി ലക്ഷ്മിപ്രിയ

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026