തിരുവനന്തപുരം: ബാലരാമപുരത്ത് യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ റോഡിൽ നേർക്കുനേർ ഏറ്റുമുട്ടി. മന്ത്രി ഒ ജെ ജനീഷിനെ വീണ്ടും തടഞ്ഞ് ബിജെപി പ്രവർത്തകർ. ബിജെപി ജില്ലാപ്രസിഡൻ്റ് മുക്കംപാലമൂട് ബിജുവിനെ വഴിയിൽ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ മറുപടി. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസം മന്ത്രി ഒ ജെ ജനീഷ് പങ്കെടുക്കാനെത്തിയ പരിപാടിക്കിടെ പട്ടാമ്പിയിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു.
പട്ടാമ്പിയിലെ സ്വകാര്യ കോളേജിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെയാണ് ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. മന്ത്രിയുടെ വാഹനവ്യൂഹം കോളേജ് പരിസരത്തേക്ക് എത്തുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസ് ഇടപെട്ടു. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
പ്രതിഷേധത്തെ തുടർന്ന് പരിപാടി നടക്കുന്ന പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മുൻകൂട്ടി പോലീസ് സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പ്രതിഷേധം ഉയർന്നതോടെ പ്രദേശത്ത് അൽപനേരം സംഘർഷാവസ്ഥയുണ്ടായി.




