BREAKING NEWS

വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി എസ്ഐആർ വിവരങ്ങൾ ഫോണിൽ പകർത്തി പല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചു നൽകി, ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കാസർകോട്: ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞു നിർത്ത് എസ്ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്തിനെ (34) മഞ്ചേശ്വരം പോലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉപ്പള ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം. ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ.സുഭാഷിണിയുടെ (41) പരാതിയിലാണ് അറസ്റ്റ്.

സംഭവം ഇങ്ങനെ- എസ്ഐആർ വിവര ശേഖരണം നടത്തി മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ അമിത് സുഭാഷിണിയെ തടഞ്ഞ് ഫോണിലെ എസ്ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും ഇതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് പകർത്തുകയുമായിരുന്നു. പകർത്തിയ വിവരങ്ങൾ പിന്നീട് മറ്റ് പല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചു നൽകി.

സുഭാഷിണിയുടെ പരാതിയിൽ ജില്ലാ കലക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും നിർദേശ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉൾപ്പെടെയാണ് കേസ്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026