BREAKING NEWS

ഏപ്രിൽ വരെ കാത്തിരിക്കൂ… ബംഗാളില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാം, ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ മുഗള്‍ ഭരണാധികാരികളുടെ പേരുകളുള്ളത് അതെല്ലാം ബിജെപി സർക്കാർ ഇല്ലാതാക്കും, വിവാദ പരാമര്‍ശവുമായി സുവേന്ദു അധികാരി

· · 1 min read
Share: Copied!

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തുടനീളമുള്ള മുഗൾ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജി നയിക്കുന്ന ഭരണത്തിന് കീഴിൽ ബംഗാളിലെ പൊതുവിടങ്ങളിൽ ബാബർ പോലുള്ള ‘വിദേശ അധിനിവേശക്കാരുടെ’ പേരുകൾ തുടരുമെന്നും എന്നാല്‍ ബിജെപി അധികാരത്തില്‍ അങ്ങനെയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂടിയായ അധികാരി വ്യക്തമാക്കി. “ഏപ്രിൽ വരെ കാത്തിരിക്കൂ, ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം”- അദ്ദേഹം പറഞ്ഞു.

ബാബറൊരു വിദേശ അധിനിവേശക്കാരനാണ്. ഹുമയൂൺ, ഔറംഗസീബ്, അക്ബർ, ഷാജഹാൻ എന്നിവരുൾപ്പെടെയുള്ള മുഗൾ ചക്രവർത്തിമാർ ഇന്ത്യയിൽ നടന്ന അതിക്രമങ്ങൾക്ക് ഉത്തരവാദികളാണ്. ഇവർ നിർബന്ധിത മതപരിവർത്തനം നടത്തുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

“ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ അവരുടെ പേരുകൾ എഴുതിയിരിക്കുന്നത്, അതൊക്കെ ബംഗാളിലെ ബിജെപി സർക്കാർ ഇല്ലാതാക്കും”- അദ്ദേഹം വ്യക്തമാക്കി. അതേസമയം മുർഷിദാബാദ് ജില്ലയിൽ ‘ബാബരി മസ്ജിദ്’ നിർമ്മിക്കുമെന്ന മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ പ്രഖ്യാപനം പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഈ പ്രസ്താവനയെത്തുടർന്ന് കബീറിനെ ടിഎംസിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം ജനതാ ഉന്നയൻ പാർട്ടി (ജെയുപി) എന്ന പുതിയ പാർട്ടി രൂപീകരിച്ചാണ് രംഗത്തുള്ളത്.

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026